Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേന്ദ്ര സഹമന്ത്രി രവനീത് സിങ് ബിട്ടു രാജിവച്ചു; ലക്ഷ്യം പഞ്ചാബ് തെരഞ്ഞെടുപ്പ്..?

കേന്ദ്ര സഹമന്ത്രി രവനീത് സിങ് ബിട്ടു രാജിവച്ചു; ലക്ഷ്യം പഞ്ചാബ് തെരഞ്ഞെടുപ്പ്..?

Truevisionnews 1 day ago

ന്യൂഡല്‍ഹി: ( www.truevisionnews.com ) റെയില്‍വേ, ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവെച്ച്‌ പഞ്ചാബില്‍ നിന്നുള്ള ബിജെപി നേതാവ് രവ്‌നീത് സിങ് ബിട്ടു.

ജൂണില്‍ അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചിരുന്നു.

അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായി മത്സരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് വിവരം. ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബില്‍ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ചുമതലകളില്‍ ബിട്ടു കഴിഞ്ഞ കുറച്ച്‌ നാളുകളായി സജീവമായിരുന്നു.

മുൻ പഞ്ചാബ് മുഖ്യമന്ത്രി ബീന്ത് സിങ്ങിന്റെ കൊച്ചുമകൻ കൂടിയായ അദ്ദേഹം 2024-ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നത് .2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് കെ.സി വേണുഗോപാല്‍ ലോക്സഭാ എംപിയായതോടെ രാജസ്ഥാനില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് അദ്ദേഹത്തെ നാമനിർദേശം ചെയ്യുകയായിരുന്നു.

രാജ്യസഭാംഗമായ ശേഷമാണ് കേന്ദ്രമന്ത്രിസഭയില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്. പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബിട്ടു അടുത്തിടെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. നടൻ ദില്‍ജിത്ത് ദോസാഞ്ച് കേന്ദ്രകഥാപാത്രമായ 'സത്‌ലുജ്' എന്ന ചിത്രത്തെ അദ്ദേഹം പരസ്യമായി വിമർശിച്ചു.

"തീ കൊളുത്താനുള്ള ശ്രമമാണ്" ഈ സിനിമയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഭൂരിഭാഗം സിഖ് നേതാക്കളും ജാഗ്രതയോടെ സമീപിച്ച വിഷയത്തില്‍ ബിട്ടു സ്വീകരിച്ച കടുത്ത നിലപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. പഞ്ചാബില്‍ ബിജെപിക്കായി അദ്ദേഹം മുന്നോട്ട് വെക്കുന്ന പുതിയ രാഷ്ട്രീയ തന്ത്രത്തിന്റെ സൂചനയായാണ് ഈ വിമർശനം വിലയിരുത്തപ്പെടുന്നത്.

ഹിന്ദുക്കള്‍, സിഖുകാർ, ദലിതർ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നീ നാല് പ്രധാന വോട്ട് ബാങ്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ലക്ഷ്യം.സംസ്ഥാനത്തെ ജനസംഖ്യയില്‍ 58 ശതമാനത്തോളം വരുന്ന സിഖ് സമൂഹമാണ് ഏറ്റവും വലിയ വോട്ട് ബാങ്ക്.

തൊട്ടുപിന്നില്‍ 39 ശതമാനത്തോളം വരുന്ന ഹൈന്ദവ സമൂഹവും 32 ശതമാനത്തോളം വരുന്ന ദലിത് സമൂഹവും 16 ശതമാനത്തോളം വരുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളുമാണ്.ഈ വിഭാഗങ്ങളെ ഒന്നിപ്പിച്ച്‌ ബിജെപിക്ക് പഞ്ചാബില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാണ് ബിട്ടുവിന്റെ നീക്കം. രാജിക്ക് പിന്നാലെ അദ്ദേഹം പഞ്ചാബില്‍ കൂടുതല്‍ സജീവമാകുമെന്നും സൂചനയുണ്ട്.

Content Highlight: Ravneet Singh Bittu Resigns As Union Minister, Likely To Contest Punjab Assembly Elections

#Latest News#Ravneet Singh Bittu#BJP#Punjab Election#Rajya Sabha

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews