Dailyhunt
'കിറ്റ് വിവാദത്തെക്കുറിച്ച്‌ അറിയില്ല, അവസാനമാകുമ്പോള്‍ എന്തെങ്കിലും കൊണ്ടുവരുന്നത് എല്‍ഡിഎഫിന് പണ്ടേയുള്ള ശീലമാണ്' -  പത്മജ വേണുഗോപാല്‍

'കിറ്റ് വിവാദത്തെക്കുറിച്ച്‌ അറിയില്ല, അവസാനമാകുമ്പോള്‍ എന്തെങ്കിലും കൊണ്ടുവരുന്നത് എല്‍ഡിഎഫിന് പണ്ടേയുള്ള ശീലമാണ്' - പത്മജ വേണുഗോപാല്‍

Truevisionnews 1 week ago

തൃശൂർ: (https://truevisionnews.com/) വോട്ടിന് വേണ്ടി ബിജെപി കിറ്റ് നല്‍കിയെന്ന വിവാദത്തെക്കുറിച്ച്‌ തനിക്കറിയില്ലെന്നും എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാല്‍.

എല്‍ഡിഎഫിന്റെ വ്യാജ പരാതിയാണിത്. താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുകയെന്നും പത്മജ വേണുഗോപാല്‍ ചോദിച്ചു.

അതേസമയം ഇത് തെറ്റായ വർത്തയാണെന്നും അവസാനമാകുമ്പോള്‍ എന്തെങ്കിലും കൊണ്ടുവ രുന്നത് എല്‍ഡിഎഫിന് പണ്ടേയുള്ള ശീലമാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് കഴിഞ്ഞ ദിവസം സിപിഎം പരാതി ആരോപിച്ചിരുന്നു.

തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിലാണ് കിറ്റുകള്‍ തയ്യാറാക്കിവെച്ചത്. അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നും സിപിഎം പ്രവർത്തകർ പറഞ്ഞു. 18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിലുണ്ടായിരുന്നത്.

കിറ്റ് വാങ്ങാൻ എന്ന പേരില്‍ കൂടുതല്‍ സ്ത്രീകള്‍ വരുന്നുവെന്നും രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകള്‍ കിറ്റ് വാങ്ങാൻ എത്തിയതെന്നും സിപിഎം ആരോപിച്ചിരുന്നു. അതേസമയം സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

PadmajaVenugopal says LDF has a long-standing habit of bringing something at the end.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews