കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട്റെയില്‍വേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം .
രണ്ടാം നമ്പർ ഫ്ലാറ്റ് ഫോമിലാണ് അപകടം ഉണ്ടായത് . അപകട സമയത്ത് ഫ്ലാറ്റ് ഫോമില്‍ യാത്രക്കാർ ആരും ഉണ്ടാകാതിരുന്നത് വലിയ ആശ്വാസമായി .സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് അടക്കം വരുന്ന പഴയ കെട്ടിടത്തിലാണ് സംഭവം . നിർത്തിയിട്ട ട്രെയിനിലും അവശിഷ്ടങ്ങള്‍ വീണു.
പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കില്‍ കോഴിക്കോട് -കണ്ണൂർ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്നു. ഇത് ഉച്ച 2.05നാണ് പുറപ്പെടേണ്ടത്. അതിനാല്‍ യാത്രക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. തൊട്ടടുത്ത മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലും ഈ സമയത്ത് ട്രെയിനുകള്‍ ഒന്നും സർവിസ് നടത്തിയിരുന്നില്ല.
130 വർഷത്തോളം പഴക്കമുള്ള ക്ലോക്ക് ടവർ ബലക്ഷയത്തിലാണെന്ന് റെയില്‍വെ അധികൃതർ കണ്ടെത്തിയിരുന്നു. ഇത് പൊളിച്ചുനീക്കുകയോ ബലപ്പെടുത്തുകയോ വേണമെന്ന് റിപ്പോർട്ട് നല്‍കിയിരുന്നു.
Content Highlight: Building collapses onto railway tracks in Kozhikode, accident
#Building collapses#Kozhikode#Railway Tracks#Accident

