Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് വടകരയില്‍ ഓട്ടോ ഡ്രൈവറെ മണ്‍വെട്ടി കൊണ്ട്  ആക്രമിച്ച യുവാവ് പിടിയില്‍

കോഴിക്കോട് വടകരയില്‍ ഓട്ടോ ഡ്രൈവറെ മണ്‍വെട്ടി കൊണ്ട് ആക്രമിച്ച യുവാവ് പിടിയില്‍

Truevisionnews 18 hrs ago

കോഴിക്കോട് :( https://truevisionnews.com/) വടകരയില്‍ ഓട്ടോ ഡ്രൈവറെ മണ്‍വെട്ടി കൊണ്ട് ക്രൂരമായി ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍.

പുതുപ്പണം കുഴിമ്പില്‍ അൻസാറിനെയാണ് (38) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ കുരിയാടി താരമ്മല്‍ ആശിഖിന് ഗുരുതരമായി പരിക്കേറ്റു.

അൻസാർ ഭാര്യയെയും മക്കളെയും സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാനായി ഭാര്യയുടെ സഹോദരൻ അയച്ച ഓട്ടോറിക്ഷയിലാണ് ആശിഖ് അൻസാറിന്റെ വീട്ടിലെത്തിയത്.

യുവതിയും മക്കളും ഓട്ടോറിക്ഷയില്‍ കയറുന്നതിനിടെ പിന്നിലൂടെയെത്തിയ അൻസാർ, ആശിഖിനെ ചവിട്ടിവീഴ്ത്തുകയും തുടർന്ന് മണ്‍വെട്ടി ഉപയോഗിച്ച്‌ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആശിഖ് നിലവില്‍ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Content Highlight: Auto Driver Brutally Attacked With Spade in Vadakara, One Arrested

#Latest news#Vadakara#Auto Driver Attack#Domestic Violence#Kerala Crime

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews