Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട്ടുകാര്‍ ശ്രദ്ധിക്കുക; ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്ടുകാര്‍ ശ്രദ്ധിക്കുക; ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Truevisionnews 57 mins ago

കോഴിക്കോട് : ( www.truevisionnews.com)കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. കോഴിക്കോട് ജില്ലയിലെ മുന്നറിയിപ്പില്‍ മാറ്റം വരുത്തി.

നിലവിലെ പച്ച അലേർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലേർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തി.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ജൂണ്‍ 2 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത രണ്ട് - മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, വടക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളിലേക്ക് തെക്കുപടിഞ്ഞാറൻ കാലവർഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Content Highlight: Content Highlights:- Change in rain warning in Kozhikode district, green alert raised to yellow alert

#Latest News#Rain Alert#Kozhikode

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews