Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുട്ടികളെ നാളെ സ്കൂള്‍ തുറക്കില്ല!! മധ്യപ്രദേശില്‍ കടുത്ത ഉഷ്ണതരംഗം; ജൂണ്‍ 16-ന് മാത്രമേ സ്കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

കുട്ടികളെ നാളെ സ്കൂള്‍ തുറക്കില്ല!! മധ്യപ്രദേശില്‍ കടുത്ത ഉഷ്ണതരംഗം; ജൂണ്‍ 16-ന് മാത്രമേ സ്കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

Truevisionnews 1 week ago

ഭോപ്പാല്‍: ( www.truevisionnews.com ) കടുത്ത ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ സ്കൂളുകളില്‍ വേനലവധി നീട്ടി.

ഇതോടെ ജൂണ്‍ 16 മുതലാണ് ക്ലാസുകള്‍ ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അറിയിപ്പ് പ്രകാരം അധ്യാപകർ ജൂണ്‍ ഏഴ് മുതല്‍ സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാകും.

ഇതു സംബന്ധിച്ച റിപ്പോർട്ട് ശനിയാഴ്ചയാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. സംസ്ഥാനത്തെ പല ജില്ലകളിലും താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് വേനലവധി നീട്ടാനുള്ള തീരുമാനം. 'സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്.

പലയിടങ്ങളിലും താപനില 45 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഈ സമയത്തും അധ്യാപകർ സെൻസസുമായി ബന്ധപ്പെട്ട ജോലികളിലും മറ്റും ഏർപ്പെട്ടിരിക്കുകയാണ്. അധ്യാപകരുടെ ആരോഗ്യം പരിഗണിച്ചും നിലവിലെ ചൂടിന്റെ കാഠിന്യം കണക്കിലെടുത്തും വേനലവധി നീട്ടുകയാണ്', ഉത്തരവില്‍ വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

പഠനം ഉപേക്ഷിച്ച്‌ പോയ കുട്ടികളെ തിരികെ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയുള്ള സ്കൂള്‍ ചലേൻ ഹം ക്യാമ്പെയിനും സ്കൂള്‍ തുറക്കുന്നതിനോടൊപ്പം ആരംഭിക്കുമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ക്യാമ്പെയിൻ ജൂണ്‍ 16ന് ആരംഭിച്ച്‌ ജൂണ്‍ 30 വരെ തുടരും.

Content Highlight: Content Highlights:- Summer vacation extended in schools in Madhya Pradesh as severe heat wave continues

#Latest News#School Reopening#Summer Vacation#Madhya Pradesh

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews