മലപ്പുറം: ( www.truevisionnews.com ) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്ന് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
നേരത്തെ പ്രഖ്യാപിച്ച വയനാട്, കോഴിക്കോട് ജില്ലകള്‍ക്ക് പുറമെ മലപ്പുറത്താണ് ഇപ്പോള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ ജില്ലാ കളക്ടര്‍മാരാണ് കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റി പരീക്ഷകള്‍, പി.എസ്.സി. പരീക്ഷകള്‍ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുള്ള നടപടികള്‍ സ്ഥാപന മേധാവികള്‍ സ്വീകരിക്കേണ്ടതാണ്. ജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതാണെന്ന് മലപ്പുറം കളക്ടര്‍ അറിയിച്ചു.
അതേസമയം, മറ്റ് രണ്ട് ജില്ലകളിലും സര്‍വകലാശാല, പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഓണ്‍ലൈൻ ക്ലാസുകളും നടത്താം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ കനത്ത കാറ്റും മഴയും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്കൂളുകള്‍, മദ്രസകള്‍, ട്യൂഷൻ സെന്‍ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാട്ടില്‍ പ്രത്യേക ജാഗ്ര നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂർ, കാസർകോട്, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 12 സെ.മീറ്ററിന് മുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. നാളെ 7 -12 സെ.മീറ്ററിന് ഇടയില്‍ മഴ പ്രതീക്ഷിക്കുന്നു. ഇതിന് ശേഷം മഴ കുറയുമെന്നാണ് പ്രതീക്ഷ. വടക്കൻ കേരളത്തില്‍ മാത്രമാണ് കനത്ത മഴയ്ക്ക് സാധ്യത.
Content Highlight: District Collectors have declared a holiday for schools in three districts.
#Latest News#Heavy Rain#School Holiday#District Collectors#Kerala Rain

