കുറ്റ്യാടി (കോഴിക്കോട്): (https://truevisionnews.com/) വിവാഹവാഗ്ദാനം നല്‍കി വർഷങ്ങളോളം ഒപ്പം താമസിക്കുകയും ശാരീരികമായി പീഡിപ്പിച്ചുവെന്നും സാമ്പത്തികമായി വഞ്ചിച്ചുവെന്നും മറ്റൊരു വിവാഹം കഴിച്ചുവെന്ന കുറ്റത്തിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.
നൃത്ത അധ്യാപികയായ 24-കാരിയുടെ പരാതിയില്‍ കായക്കൊടി സ്വദേശിയായ ഋഷിരാജ് (ഷബി-26) എന്ന യുവാവിനെതിരെയാണ് തൊട്ടില്‍പ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പരാതിക്കാരിയും പ്രതിയും 2021 ഏപ്രില്‍ മാസം മുതലാണ് പ്രണയത്തിലാകുന്നതെന്ന് പരാതിയില്‍ പറയുന്നു. തുടർന്ന് എറണാകുളം കാക്കനാട് ഇൻഫോപാർക്കിന് സമീപം വാടകവീടെടുത്ത് ഇരുവരും ലിവിംഗ് ടുഗെദറായി താമസം ആരംഭിച്ചുവെന്ന് പരാതിയില്‍ വ്യക്തമാണ്.
പിന്നീട് ആലപ്പുഴയിലും വട്ടോളിയിലുമുള്ള വാടകവീടുകളിലും, പ്രതിയുടെ കായക്കൊടിയിലുള്ള സ്വന്തം വീട്ടിലും വെച്ച് വിവാഹവാഗ്ദാനം നല്‍കി നിരന്തരം ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
2023 സെപ്റ്റംബറില്‍ പ്രതി വിദേശത്തേക്ക് പോയതിന് ശേഷമാണ് യുവതി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. വിവരം അറിയിച്ചപ്പോള്‍ പ്രതി നാട്ടിലെത്താൻ കഴിയില്ലെന്ന് പറയുകയും ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെടുകയുമായിരുന്നു പരാതിക്കാരി പറഞ്ഞു. ഇതേത്തുടർന്ന് പ്രതിയുടെ സഹോദരിയുടെ സഹായത്തോടെ മൊടക്കല്ലൂർ മെഡിക്കല്‍ കോളേജില്‍ വെച്ച് ഗർഭഛിദ്രം നടത്തിയതായും യുവതി വ്യക്തമാക്കുന്നു.
ഇതിനുപുറമേ, ഒരുമിച്ച് താമസിക്കുന്ന കാലയളവില്‍ യുവതിയുടെ ഒന്നേമുക്കാല്‍ പവന്റെ സ്വർണ്ണമാലയും ലോക്കറ്റും, പിന്നീട് പലപ്പോഴായി 70,000 രൂപയും പ്രതി കൈക്കലാക്കിയെന്നും എന്നാല്‍ കഴിഞ്ഞ ദിവസം പ്രതി മറ്റൊരു പെണ്‍കുട്ടിയെ ഗുരുവായൂരില്‍ വെച്ച് വിവാഹം കഴിച്ചതായി അറിഞ്ഞതോടെയാണ് യുവതി വഞ്ചിക്കപ്പെട്ട വിവരം മനസ്സിലാക്കിയതെന്ന് പരാതിയില്‍ പറയുന്നു. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Content Highlight: content highlights:- Living together and abortion, case filed against a youth from Kuttiyadi Kayakodi
#Living together#Abortion#Case filed#Kuttiyadi#KayakKodi#Rishiraj#Cheating case#Rapecase

