Dailyhunt
മദ്യപിച്ചെത്തി പിതാവിന്റെ ക്രൂരത; മരക്കഷ്ണം കൊണ്ട് മകളുടെ തലയടിച്ചു പൊട്ടിച്ചു

മദ്യപിച്ചെത്തി പിതാവിന്റെ ക്രൂരത; മരക്കഷ്ണം കൊണ്ട് മകളുടെ തലയടിച്ചു പൊട്ടിച്ചു

Truevisionnews 2 days ago

പൂവാർ: (truevisionnews.com) മദ്യപിച്ചെത്തിയ പിതാവ് മരക്കഷ്ണം കൊണ്ട് മകളുടെ തലയടിച്ചു തകർത്തു. മാങ്കൂട്ടം മാങ്കാല വീട്ടില്‍ ചന്ദ്രൻ (53) ആണ് മകളെ ക്രൂരമായി ആക്രമിച്ചത്.

തലക്ക് ഗുരുതര പരിക്കേറ്റ മകള്‍ നവ്യാ ചന്ദ്രനെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവ്യയുടെ തലയിലുണ്ടായ മുറിവില്‍ 8ഓളം തുന്നല്‍ വേണ്ടിവന്നു. പിതാവ് ചന്ദ്രനെ പൂവാർ പൊലീസ് അറസ്റ്റ്ചെയ്തു. സ്ഥിരം മദ്യപാനിയായ ഇയ്യാള്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മദ്യപിച്ചെത്തി വീട്ടുപകരണങ്ങള്‍ തല്ലിത്തകർത്തു. ടി.വിയും ഡോറിന്റെ പൂട്ടും മറ്റ് വീട്ടുപകരണങ്ങളും നശിപ്പിക്കുന്നതിനെ മകള്‍ ചോദ്യം ചെയ്തതോടെ തടിക്കഷ്ണം എടുത്ത് ശരീരത്തിലും തലയിലും അടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Drunk father's cruelty; He smashed his daughter's head with a piece of wood

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews