Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാക്കൂട്ടം ചുരംപാതയില്‍ ട്രാവലറും ബസും കൂട്ടിയിടിച്ച്‌ അപകടം; കൊട്ടിയൂര്‍ ദര്‍ശനത്തിനെത്തിയ  രണ്ട്  തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

മാക്കൂട്ടം ചുരംപാതയില്‍ ട്രാവലറും ബസും കൂട്ടിയിടിച്ച്‌ അപകടം; കൊട്ടിയൂര്‍ ദര്‍ശനത്തിനെത്തിയ രണ്ട് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

Truevisionnews 1 week ago

ണ്ണൂർ : (https://truevisionnews.com/) മാക്കൂട്ടം ചുരംപാതയില്‍ വാഹനാപകടം . അപകടത്തില്‍ രണ്ടുപേർക്ക് പരിക്ക് പരിക്കേറ്റു .

കൊട്ടിയൂർ വൈശാഖ മഹോത്സവ ദർശനത്തിനായി ആന്ധ്രപ്രദേശില്‍ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് പുറകിലിടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെയാണ് സംഭവം .ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Content Highlight: Traveler and bus collide at Makkoottam pass; pilgrims visiting Kottiyoor injured

#Traveler#Makkoottam#Makkoottam pass#Kottiyoor#Kottiyoortemple#Accident

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews