Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മറ്റൊരാള്‍ കോട്ടുവായ ഇടുമ്പോള്‍ നമുക്കും വരുന്നത് എന്തുകൊണ്ട്? ശാസ്ത്രം പറയുന്നത് കേള്‍ക്കൂ

മറ്റൊരാള്‍ കോട്ടുവായ ഇടുമ്പോള്‍ നമുക്കും വരുന്നത് എന്തുകൊണ്ട്? ശാസ്ത്രം പറയുന്നത് കേള്‍ക്കൂ

Truevisionnews 20 hrs ago

(truevisionnews.com) മുന്നിലിരിക്കുന്നയാള്‍ കോട്ടുവായ ഇടുന്നത് കാണുമ്പോള്‍ ഒട്ടും ക്ഷീണമില്ലെങ്കില്‍ പോലും അറിയാതെ നമുക്കും കോട്ടുവായ വരാറുണ്ട്.

'പകരുന്ന കോട്ടുവായ' അല്ലെങ്കില്‍ 'കോണ്‍ടാജിയസ് യോണിങ്' എന്നാണ് ശാസ്ത്രലോകം ഇതിനെ വിളിക്കുന്നത്.

ഇത് വെറുമൊരു ശാരീരിക പ്രക്രിയ മാത്രമല്ല, മറിച്ച്‌ തലച്ചോറിന്റെ പ്രവർത്തനങ്ങളുമായും വൈകാരിക അടുപ്പങ്ങളുമായും അടുത്ത ബന്ധമുള്ള ഒന്നാണ്. ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയുമ്പോഴും കാർബണ്‍ ഡയോക്സൈഡ് കൂടുമ്പോഴും തലച്ചോറിന്റെ താപനില നിയന്ത്രിക്കാനുമാണ് സാധാരണയായി നാം കോട്ടുവായ ഇടുന്നത്. എന്നാല്‍ മറ്റൊരാളില്‍ ഇത് കാണുമ്പോള്‍ നമുക്കും വരാൻ കാരണം മനുഷ്യരിലെ സഹാനുഭൂതിയാണ്.

മറ്റുള്ളവരുടെ അവസ്ഥകളും വികാരങ്ങളും പെട്ടെന്ന് ഗ്രഹിക്കാനുള്ള തലച്ചോറിന്റെ കഴിവാണിത്. അപരിചിതരെ അപേക്ഷിച്ച്‌ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമാണ് ഇത്തരത്തില്‍ കോട്ടുവായ പകരാനുള്ള സാധ്യത കൂടുതല്‍ എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇതിന് പിന്നില്‍ പ്രവർത്തിക്കുന്നത് തലച്ചോറിലെ 'മിറർ ന്യൂറോണുകള്‍' എന്ന പ്രത്യേക കോശങ്ങളാണ്. മറ്റൊരാള്‍ ഒരു പ്രവർത്തി ചെയ്യുന്നത് കാണുമ്പോള്‍ നമ്മളും അത് അറിയാതെ അനുകരിക്കുന്നത് ഈ ന്യൂറോണുകളുടെ പ്രവർത്തനം മൂലമാണ്.

ഇതിനെ 'കമീലിയൻ ഇഫക്റ്റ്' എന്നാണ് വിളിക്കുന്നത്. മനുഷ്യരില്‍ മാത്രമല്ല, നായ്ക്കള്‍, ചിമ്പാൻസികള്‍ തുടങ്ങിയ മൃഗങ്ങളിലും ഈ പ്രതിഭാസം കാണാറുണ്ട്. വളർത്തുനായ്ക്കള്‍ ഉടമസ്ഥർക്ക് ഒപ്പം കോട്ടുവായ ഇടുന്നത് അവ തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ തെളിവാണ്. ചുറ്റുമുള്ളവരോടുള്ള നമ്മുടെ വൈകാരിക അടുപ്പത്തിന്റെയും സഹാനുഭൂതിയുടെയും ലക്ഷണമാണ് ഈ പ്രതിഭാസം.

Content Highlight: Why Yawning Is Contagious Science Behind It

#Latest News#Yawning#Science#Brain#Empathy

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews