Thursday, 29 Oct, 11.58 pm Truevisionnews

ഹോം
മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ച്ച; ഹൃദയ രോഗികളുടെ ഇടയില്‍ കോവിഡ് ബാധിതനെ കിടത്തിയത് അഞ്ച് മണിക്കൂര്‍

കോഴിക്കോട്: കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച്ച. ശസത്രക്രീയ കാത്ത് കിടക്കുന്നവരുള്‍പ്പെടെയുള്ള ഹൃദയ രോഗികളുടെ ഇടയില്‍ കോവിഡ് രോഗിയെ കിടത്തിയത് അഞ്ച് മണിക്കൂറിലേറെ നേരം. രോഗികളും കൂട്ടിരിപ്പുകാരും പരാതി പറഞ്ഞിട്ടും നടപടി വൈകിയെന്നും ആക്ഷേപം.

വ്യാഴാഴ്ച്ച വൈകിട്ട് കോവിഡ് സ്ഥിരീകരിച്ച ഹൃ ദൃരോഗിയേയും കൂട്ടിരിപ്പുകാരനെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനോ ഗുരുതരാവസ്ഥയിലുള്ള മറ്റ് രോഗികളിലേക്ക് കോവിഡ് പടരുന്നത് തടയാനോയുള്ള ജാഗ്രത ആശുപത്രി അധികൃതര്‍ കാണിച്ചില്ലെന്ന് മറ്റ് രോഗികള്‍ പറഞ്ഞു. സൂപ്പര്‍ സെഷ്യാലിറ്റി കാര്‍ഡിയാക്ക് വാര്‍ഡിലാണ് അശ്രദ്ധ കാരണം കോവിഡ് പടരാന്‍ സഹചര്യം ഉണ്ടായത്.

നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പുരുഷന്‍മാരുടെ വാര്‍ഡിലെ ശുചിമുറി അടച്ചിട്ടിരിക്കുകയാണ്. സത്രീകളുടെ വാര്‍ഡിലെ ശുചി മുറിയാണ് അമ്ബതോളം രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ നൂറിലധികം പേര്‍ ഉപയോഗിക്കുന്നത്.

പുരുഷ വാര്‍ഡില്‍ ഇന്ന് ചികിത്സക്കെത്തിയ മലപ്പുറം സ്വദേശിയുടെ കോവിഡ് ഫലം പുറത്ത് വന്നത് വൈകിട്ടാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാററ്റിയതാകട്ടെ രാത്രി പത്ത് മണിക്ക് ശേഷവും . ഇതിനിടയില്‍ ഇവര്‍ പുറത്തിറങ്ങി നടന്നതായും സ്ത്രീ വാര്‍ഡിലെ ശുചിമുറി ഉപയോഗിച്ചതായും വാര്‍ഡിലുള്ളവര്‍ പറഞ്ഞു.

ആബുലന്‍സ് എത്താന്‍ വൈകിയതാണ് രോഗിയെ ഇത്രയധികം സമയം വാര്‍ഡില്‍ തന്നെ നിര്‍ത്തിയതിന് കാരണമായി അധികൃതര്‍ പറയുന്നത്. കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയിലുള്ളവരെ മാത്രമേ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കുന്നുള്ളൂ .

ഇത് കാരണമാണ് മഞ്ചേരി കോവിഡ് സെന്‍്ററിലേക്ക് മാറ്റിയതെന്നും പോസ്റ്റീവ് ഫലം വന്ന് മണിക്കൂറുകളോളം ഗുരുതരഹൃദയരോഗം ഉള്ളവരുടെ ഇടയില്‍ തന്നെ കിടത്തിയ കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുത്തുമെന്നാണ് മെഡിക്കല്‍ കോളേജ് കോവിഡ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച മറുപടി.

രാത്രി പത്തരയോടെ രോഗി ഉപയോഗിച്ച കട്ടില്‍ ചെറിയ തോതില്‍ അണുവിമുക്തമാക്കിയെങ്കിലും ശുചിമുറി രാത്രി വൈകിയും അണുവിമുക്തമാക്കിയിട്ടില്ലയെന്നും സംഭവം അറിയാതെ നിരവധി രോഗികള്‍ ഇവിടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിച്ചതായും ഇവിടെയുള്ളവര്‍ പറഞ്ഞു.

കട്ടില്‍ തുണി ഉപയോഗിച്ച്‌ ഒരു ഭാഗം മറക്കാന്‍ ശ്രമിച്ചെങ്കിലും കോവിഡ് ബാധിതന്‍ പുറത്തിറങ്ങി നടക്കുമ്ബൊഴും പൊതു ശുചിമുറി ഉപയോഗിക്കുമ്ബോഴും എല്ലാം നിസ്സഹായയായി നോക്കി നില്‍ക്കാന്‍ മാത്രമേ വാര്‍ഡില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന നേഴ്സിന് കഴിഞ്ഞുള്ളൂ.

ട്രൂവിഷന്‍ ന്യൂസില്‍ നിന്ന് പ്രശ്നം ആശുപത്രി ചീഫ് സൂപ്രണ്ടിന്‍്റെ ശ്രദ്ധയ്ക്കപ്പെടുത്തിയെങ്കിലും സൂപ്പര്‍ സ്പെഷ്യാലിറ്റി സൂപ്രണ്ടിന്‍്റെ ഫോണ്‍ നമ്ബര്‍ നല്‍കി അദ്ദേഹവും കൈയ്യൊഴിഞ്ഞു.

ഈ നമ്ബറാകട്ടെ സ്വിച്ച്‌ ഓഫും. ഒടുവില്‍ ആബുലന്‍സ് എത്തിയതോടെ കോവിഡ് ബാധിതനും കൂട്ടിരിപ്പുകാരും വാര്‍ഡില്‍ നിന്ന് സ്വമേതയാ ഇറങ്ങി ആബുലന്‍സില്‍ കയറി പോയതായും ആശങ്കയോടെ മറ്റ് രോഗികള്‍ സംഭവം വിവരിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Truevisionnews
Top