Dailyhunt
മിഷൻ മുട്ടിക്കൊമ്പൻ സക്സസ്; 13 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ആനയെ മയക്കുവെടി വെച്ചു

മിഷൻ മുട്ടിക്കൊമ്പൻ സക്സസ്; 13 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ആനയെ മയക്കുവെടി വെച്ചു

Truevisionnews 2 weeks ago

യനാട് : ( www.truevisionnews.com ) വയനാട് സുല്‍ത്താൻ ബത്തേരിയില്‍ ഭീതിപരത്തിയ 'മുട്ടിക്കൊമ്പൻ' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു.

പതിമൂന്ന് ദിവസമായി തുടർന്നുപോന്ന ദൗത്യമാണ് ഇതോടെ വിജയകരമായി പൂർത്തിയായത്. ഇന്ന് പുലർച്ചെ മുതല്‍ വനംവകുപ്പ് സംഘം ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. രാവിലെ വയനാട് താത്തൂർ വനമേഖലയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ആനയെ കണ്ടെത്താനായത്.

ആർ.ആർ.ടി സംഘം ഉള്‍പ്പെടെയുള്ള വൻ സന്നാഹമാണ് ഈ മിഷന് പിന്നിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ മയക്കുവെടി വെക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആന കാടിനുള്ളിലേക്ക് മറഞ്ഞത് ദൗത്യത്തിന് വെല്ലുവിളിയായിരുന്നു. ഒടുവില്‍ ഇന്ന് കൃത്യമായ നിരീക്ഷണത്തിലൂടെ ആനയെ കണ്ടെത്തുകയും മയക്കുവെടി വെച്ച്‌ തളയ്ക്കുകയും ചെയ്തു.

5 കുങ്കിയാനകളാണ് ദൗത്യത്തിന്റെ ഭാഗമായത്. നൂല്‍പ്പുഴ പഞ്ചായത്തിലെ 5 വാർഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഒരു മാസം മുന്‍പ് വടക്കനാട് വെച്ച്‌ ആന ഒരാളെ കൊലപ്പെടുത്തിയിരുന്നു.ഉടന്‍ തന്നെ മുട്ടിക്കൊമ്പനെ പുറത്ത് എത്തിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Mission Muttikomban success; Elephant drugged after 13 days of waiting

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews