Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോമോസ് പ്രിയര്‍ക്കൊരു പുതിയ രുചി;  ചിക്കൻ മീറ്റ്ബോള്‍സ് വീട്ടിലുണ്ടാക്കാം

മോമോസ് പ്രിയര്‍ക്കൊരു പുതിയ രുചി; ചിക്കൻ മീറ്റ്ബോള്‍സ് വീട്ടിലുണ്ടാക്കാം

Truevisionnews 7 hrs ago
(https://truevisionnews.com/) മോമോസ് ഇഷ്ടമുള്ളവർക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന വ്യത്യസ്തമായൊരു വിഭവമാണ് ആവിയില്‍ വേവിച്ച ചിക്കൻ മീറ്റ്ബോള്‍സ്.
വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ എന്തെങ്കിലും പുതുമയുള്ള വിഭവം വേണമെന്നുള്ളവർക്ക് പരീക്ഷിക്കാൻ പറ്റിയ വിഭവമാണിത്. എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കുകയും ചെയ്യാം. മുകളില്‍ ഒഴിക്കുന്ന ചില്ലി ഓയില്‍ വിഭവത്തിന് കൂടുതല്‍ രുചി പകരും.ചേരുവകള്‍- ചിക്കൻ- ഉപ്പ്- കുരുമുളക്- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഉള്ളി- പച്ചമുളക്- സോയ സോസ്- വിനാഗിരി- നേർത്ത മൈദ ഷീറ്റുകള്‍ അല്ലെങ്കില്‍ റൈസ് പേപ്പർതയ്യാറാക്കുന്ന വിധം1. ചിക്കൻ ചെറുതായി അരച്ചതിലേക്ക് ഉപ്പ്, കുരുമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉള്ളി, പച്ചമുളക്, സോയ സോസ്, വിനാഗിരി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.2. ഈ മിശ്രിതം ചെറിയ ഉരുളകളാക്കി മാറ്റുക.3. ഒരു ചട്ടിയില്‍ കുറഞ്ഞ തീയില്‍ ചിക്കൻ ഉരുളകള്‍ വട്ടത്തില്‍ നിരത്തിവയ്ക്കുക.4. ഓരോ ഉരുളയ്ക്കും മുകളില്‍ നേർത്ത മൈദ ഷീറ്റുകളോ റൈസ് പേപ്പറോ പുതച്ചതുപോലെ വയ്ക്കുക.5. അല്‍പം വെള്ളം ചേർത്ത് ചട്ടിയില്‍ മൂടിവെച്ച്‌ ആവിയില്‍ വേവിക്കുക.6. ചില്ലി ഓയില്‍ തയ്യാറാക്കാൻ അരിഞ്ഞ വെളുത്തുള്ളി, മുളകുപൊടി, ഉപ്പ്, വിനാഗിരി, സോയ സോസ്, സ്പ്രിങ് ഒനിയൻ, ചില്ലി ഫ്ലേക്സ് എന്നിവ ചേർത്ത് യോജിപ്പിക്കുക.7. ഈ മിശ്രിതത്തിലേക്ക് ചൂടാക്കിയ എണ്ണ ഒഴിക്കുക.8. തയ്യാറാക്കിയ ചില്ലി ഓയില്‍ വേവിച്ച മീറ്റ്ബോള്‍സിന് മുകളില്‍ ഒഴിച്ചാല്‍ വിഭവം തയ്യാറാണ്!ചൂടോടെ വിളമ്പുന്ന ഈ മീറ്റ്ബോള്‍സ് വൈകുന്നേരത്തെ ലഘുഭക്ഷണമായോ വിശേഷ ദിവസങ്ങളിലെ വിഭവമായോ പരീക്ഷിക്കാം.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews