Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുത്തു പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞു; തൃശൂരില്‍ മക്കള്‍ക്ക് വിഷം നല്‍കിയ പിതാവ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

മുത്തു പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞു; തൃശൂരില്‍ മക്കള്‍ക്ക് വിഷം നല്‍കിയ പിതാവ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Truevisionnews 2 weeks ago

തൃശൂർ: ( www.truevisionnews.com) സ്വന്തം മക്കള്‍ക്ക് എലിവിഷം നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വിഷം കഴിച്ച്‌ തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു.

പെരുമ്പിലാവ് ആനക്കല്ലില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി മുത്തുവാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞത്.

ആറ് വയസ്സുള്ള മകള്‍ റിഥിക, ഏഴ് വയസ്സുള്ള മകൻ റിഥിൻ എന്നിവർക്കാണ് മുത്തു എലിവിഷം നല്‍കിയത്. ഇതിന് പിന്നാലെ ഇയാള്‍ സ്വയം എലിവിഷം കഴിച്ച്‌ ആത്മഹത്യയ്ക്കും ശ്രമിക്കുകയായിരുന്നു.

തുടർന്ന് ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ പൊലീസ് നിരീക്ഷണത്തില്‍ കഴിയവെയാണ് ഇന്നലെ ഉച്ച തിരിഞ്ഞ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത്.

അതേസമയം, പിതാവ് വിഷം നല്‍കിയതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആറ് വയസ്സുകാരി റിഥികയും ഏഴ് വയസ്സുകാരൻ റിഥിനും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചില്‍ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Content Highlight: A father who had administered poison to his children escaped from custody in Thrissur

#Latest News#Suicide Attempt#Thrissur#Police Custody

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews