Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നഗ്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കണ്ണൂര്‍ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

നഗ്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കണ്ണൂര്‍ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

Truevisionnews 2 weeks ago

നീലേശ്വരം: ( www.truevisionnews.com) പള്ളിക്കര സ്വദേശിയുടെ നഗ്ന ദൃശ്യങ്ങള്‍ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തില്‍ കണ്ണൂർ അലക്കോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

അലക്കോട് സ്വദേശിയായ നാരായണൻ കെ.കെ (69) എന്നയാള്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. പള്ളിക്കര സ്വദേശിയായ ബാലകൃഷ്ണൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഒൻപത് മാസം മുൻപ് എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ച്‌ ബാലകൃഷ്ണൻ കുളിക്കുന്ന സമയത്ത് ഇയാള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രം പകർത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടർന്ന്, ഈ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

പണം നല്‍കാത്തതിനെ തുടർന്ന് ഇയാള്‍ ഈ ദൃശ്യങ്ങള്‍ ബാലകൃഷ്ണന്റെ സഹപ്രവർത്തകന് അയച്ചുകൊടുക്കുകയും മാനഹാനി വരുത്താൻ ശ്രമിക്കുകയും ചെയ്തതായി പ്രഥമ വിവര റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

ഹോസ്ദുർഗ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് 308(2) (ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കല്‍), 351(2) (ക്രിമിനല്‍ ഭീഷണി) എന്നീ വകുപ്പുകള്‍ പ്രകാരവും ഐടി ആക്‌ട് സെക്ഷൻ 67 പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

നീലേശ്വരം സിഐ കെ മുരളീധരനാണ് കേസ് അന്വേഷിക്കുന്നത്. നീലേശ്വരം എസ്‌ഐ കെ അജിതയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Content Highlight: case against a Kannur native for attempting to extort money by secretly recording and using nude visuals to threaten the victim

#Latest News#Threatening Case#Kasargod#Kannur#Police

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews