Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നക്ഷത്രങ്ങള്‍ പെയ്തിറങ്ങുന്ന നാട്; ഹാൻലെയിലേക്ക് ഒരു യാത്ര

നക്ഷത്രങ്ങള്‍ പെയ്തിറങ്ങുന്ന നാട്; ഹാൻലെയിലേക്ക് ഒരു യാത്ര

Truevisionnews 3 days ago
(https://truevisionnews.com/) രാത്രിയിലെ ആകാശത്തേക്ക് നോക്കി നക്ഷത്രങ്ങള്‍ കാണുന്നത് തന്നെ മനോഹരമായ കാഴ്ചയാണ്.
എന്നാല്‍ എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങളും, ആകാശത്ത് പാല്‍നിറത്തില്‍ പരന്നുകിടക്കുന്ന ക്ഷീരപഥവും നേരിട്ട് കാണാൻ കഴിയുന്ന ഒരിടമുണ്ട് ഇന്ത്യയില്‍. ലഡാക്കിലെ ഹാൻലെ. ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് എന്ന പ്രത്യേകതയുള്ള ഹാൻലെ ഇന്ന് നക്ഷത്രങ്ങളെ സ്നേഹിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹാൻലെയുടെ ഏറ്റവും വലിയ ആകർഷണം രാത്രിയിലെ തെളിഞ്ഞ ആകാശമാണ്. കൃത്രിമ വെളിച്ചമൊന്നുമില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് പോലും ആകാശത്തിലെ അനേകം നക്ഷത്രങ്ങളെ വ്യക്തമായി കാണാം.

നേർത്ത മേഘപാളി പോലെ ആകാശത്തിന് കുറുകെ കിടക്കുന്ന ആ കാഴ്ച അവിസ്മരണീയമാണെന്നാണ് പലരുടെയും അനുഭവം. ക്ഷീരപഥത്തിന്റെ മനോഹരമായ കാഴ്ചയും ഹാൻലെയെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. പ്രകൃതിയോട് ചേർന്നുനില്‍ക്കുന്ന ഒരിടമാണ് ഹാൻലെ. തിരക്കേറിയ നഗരജീവിതത്തില്‍ നിന്ന് മാറി ശാന്തമായ അന്തരീക്ഷത്തില്‍ സമയം ചെലവഴിക്കാനും രാത്രിയിലെ ആകാശത്തെ അടുത്തറിയാനും ഇവിടെ അവസരമുണ്ട്.

മൊബൈല്‍ നെറ്റ്‌വർക്ക് സൗകര്യങ്ങളുടെ അഭാവവും പരിമിതമായ മനുഷ്യ ഇടപെടലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്. തിരക്കേറിയ ജീവിതത്തില്‍ നിന്ന് ചെറിയൊരു ഇടവേള ആഗ്രഹിക്കുന്നവർക്ക് ഹാൻലെ വേറിട്ട അനുഭവം നല്‍കും. ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ളവർക്കും ആകാശനിരീക്ഷണം ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇടമാണ് ഹാൻലെ.രാത്രിയില്‍ കൂടാരത്തിനരികിലിരുന്ന് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം നോക്കിയിരിക്കുമ്പോള്‍ പ്രകൃതിയുടെ വിശാലതയും സൗന്ദര്യവും അടുത്തറിയാം. സാധാരണ വിനോദസഞ്ചാര യാത്രകളില്‍ നിന്ന് വ്യത്യസ്തമായി ഓർമയില്‍ സൂക്ഷിക്കാവുന്ന ഒരനുഭവമായിരിക്കും ഹാൻലെ സമ്മാനിക്കുക.Hanle in Ladakh, India's first Dark Sky Reserve, has become a favorite destination for stargazers and travelers seeking clear night skies. With minimal light pollution and sweeping views of the Milky Way, it offers a rare, memorable experience away from urban life.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews