Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാളെ സ്കൂളിലേക്ക്  പോകാനിരിക്കെ ദുരന്തം; സഹോദരനൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ പെരിയാറ്റില്‍ മുങ്ങിമരിച്ചു

നാളെ സ്കൂളിലേക്ക് പോകാനിരിക്കെ ദുരന്തം; സഹോദരനൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ പെരിയാറ്റില്‍ മുങ്ങിമരിച്ചു

Truevisionnews 4 months ago

ഇടുക്കി: (https://truevisionnews.com/) പെരിയാറ്റില്‍ സഹോദരനോടൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ മുങ്ങിമരിച്ചു.

ഇടുക്കി കീരിത്തോട് സ്വദേശിയായ രതീഷ് ആണ് മരിച്ചത്. പെരിയാറിലെ കയത്തില്‍ അകപ്പെട്ടുപോയ രതീഷിനെ, കൂടെയുണ്ടായിരുന്ന സഹോദരന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വണ്‍ പരീക്ഷയില്‍ മികച്ച വിജയം നേടി, തിങ്കളാഴ്ച സ്കൂള്‍ തുറക്കുമ്പോള്‍ പ്ലസ് ടു ക്ലാസിലേക്ക് പോകാനിരിക്കെയാണ് രതീഷിനെ തേടി ഈ ദാരുണമായ അപകടം എത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlight: Content Highlights:- 17-year-old drowns in Periyar while taking bath with brother

#Drowned#Studentdeath#Idukki

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews