(truevisionnews.com)മധുരപലഹാരങ്ങളില്‍ രാജാവെന്നാണ് ഗുലാബ് ജാമിനെ അറിയപ്പെടുന്നത്. ഏത് ആഘോഷവേളയിലും, അല്ലെങ്കില്‍ ഒരു ചെറിയ വിരുന്നാകട്ടെ, ഡെസേർട്ട് പട്ടികയില്‍ ഒന്നാമതായി ഇടംപിടിക്കുന്നത് എന്നും ഈ കുഞ്ഞു മധുരഗോളങ്ങളാണ്.
നാവിലിട്ടാല്‍ അലിഞ്ഞുപോകുന്ന മൃദുത്വവും റോസ് വാട്ടറിന്റെ സവിശേഷമായ സുഗന്ധവുമാണ് ഗുലാബ് ജാമിനെ ഏവർക്കും പ്രിയങ്കരമാക്കുന്നത്.
കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഗുലാബ് ജാമ് ഇനി കടകളില്‍ നിന്ന് വാങ്ങേണ്ടതില്ല. വളരെ കുറഞ്ഞ ചേരുവകള്‍ ഉപയോഗിച്ച് തികച്ചും മൃദുവായ ഗുലാബ് ജാമ് വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍:
മില്‍ക്ക് പൗഡർ: 1 കപ്പ്
മൈദ: 2 ടേബിള്‍സ്പൂണ്‍
റൊട്ടി (റവ) :1 ടേബിള്‍സ്പൂണ്‍
നെയ്/ബട്ടർ: 1 ടേബിള്‍സ്പൂണ്‍
ബേക്കിംഗ് സോഡ: ഒരു നുള്ളു (കുറഞ്ഞ അളവില്‍)
പാല്‍: കുഴയ്ക്കാൻ ആവശ്യത്തിന് (3 - 4 ടേബിള്‍സ്പൂണ്‍)
പഞ്ചസാര: 1.5 കപ്പ്
വെള്ളം: 1.5 കപ്പ്
ഏലക്കാപ്പൊടി: 1/2 ടീസ്പൂണ്‍
റോസ് വാട്ടർ: 1 ടീസ്പൂണ്‍
എണ്ണ / നെയ്: വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ ഒന്നര കപ്പ് പഞ്ചസാരയും അതെ അളവില്‍ വെള്ളവും ചേർത്ത് ചൂടാക്കി, പഞ്ചസാര അലിഞ്ഞു തിളച്ചു തുടങ്ങുമ്പോള്‍ ഏലക്കാപ്പൊടിയും റോസ് വാട്ടറും ചേർത്ത് അധികം കട്ടിയാകാത്ത പാനിയം തയ്യാറാക്കി മാറ്റി വെക്കുക.
തുടർന്ന് മറ്റൊരു പാത്രത്തില്‍ ഒരു കപ്പ് മില്‍ക്ക് പൗഡർ, രണ്ട് ടേബിള്‍സ്പൂണ്‍ മൈദ, ഒരു ടേബിള്‍സ്പൂണ്‍ റൊട്ടി (റവ), ഒരു നുള്ളു ബേക്കിംഗ് സോഡ എന്നിവ കലർത്തി, ഒരു ടേബിള്‍സ്പൂണ്‍ നെയ്യും ആവശ്യത്തിന് പാലും ചേർത്ത് മൃദുവായി കുഴച്ചെടുത്ത് പത്ത് മിനിറ്റ് മൂടിവെക്കുക.
ശേഷം കൈവെള്ളയില്‍ നെയ്യ് പുരട്ടി മാവില്‍ നിന്ന് വിള്ളലുകള്‍ ഇല്ലാത്ത ചെറിയ ഉരുളകള്‍ ഉണ്ടാക്കുക. പാനില്‍ എണ്ണയോ നെയ്യോ ഒഴിച്ച് ചെറിയ തീയില്‍ ചൂടാക്കി ഈ ഉരുളകള്‍ ഇട്ട് പൊൻനിറമാകുന്നത് വരെ വറുത്തെടുക്കുക.
അവസാനമായി വറുത്തെടുത്ത ചൂടുള്ള ഗുലാബ് ജാമുകള്‍ ചെറുചൂടുള്ള പഞ്ചസാരപ്പാനിയിലിട്ട് രണ്ട് മുതല്‍ മൂന്ന് മണിക്കൂർ വരെ വെച്ചാല്‍ പാനിയം ഉള്ളിലേക്ക് ഇറങ്ങി തികച്ചും മൃദുവായ സ്വാദിഷ്ടമായ ഗുലാബ് ജാമ് തയ്യാറാകും.
Content Highlight: Easy Gulab Jamun Recipe At Home Soft And Sweet Dessert
#Cookery#Gulab Jamun Recipe#Easy Dessert#Homemade Sweets

