വെഞ്ഞാറമൂട് : (https://truevisionnews.com/) ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി .
പുല്ലമ്പാറ വെള്ളുമണ്ണടി കല്ലിയോട് ഭുവന വിഹാറില്‍ ശാരദാമ്മയെയാണ് (72) കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത് .
സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരദാമ്മയുടെ പുരയിടം വൃത്തിയാക്കാൻ രാവിലെ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വീടിന്റെ പിൻവാതിലിന്റെ കുറ്റി തകർത്ത നിലയിലും മുൻവാതില്‍ തുറന്ന നിലയിലുമായിരുന്നു. മുറിയില്‍ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈല്‍ ഫോണും കണ്ടെടുത്ത പൊലീസ് ഫോണിന്റെ ഉടമയെ പിടികൂടി.
സംഭവസമയത്ത് ആക്ടീവായിരുന്ന മറ്റൊരു ഫോണ്‍ കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടില്‍ ഉറക്കത്തിലായിരുന്ന യുവാവിനെയും കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങല്‍ ഡിവൈഎസ്പി സന്തോഷ്കുമാർ, വെഞ്ഞാറമൂട് എസ്‌എച്ച്‌ഒ ടി.പ്രദീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിഭാഗം എന്നിവരെത്തി പരിശോധന നടത്തി.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോർച്ചറിയില്‍. ഭർത്താവ്: പരേതനായ ദാമോദരൻപിള്ള. മക്കള്‍: ഭുവന, ഗോപകുമാർ, പരേതനായ കൃഷ്ണപ്രസാദ്. മരുമക്കള്‍: ജയകുമാർ, കരിഷ്മ.
Elderly woman living alone in Venjaramoodu found murdered

