Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒരു മാസത്തിലേറെയായി ശ്വാസ തടസം, ഒന്നരവയസുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് നീക്കിയത് വിസില്‍

ഒരു മാസത്തിലേറെയായി ശ്വാസ തടസം, ഒന്നരവയസുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് നീക്കിയത് വിസില്‍

Truevisionnews 16 hrs ago

ലപ്പുറം: (truevisionnews.com)പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ നടത്തിയ സങ്കീർണ്ണമായ ബ്രോങ്കോസ്‌കോപ്പിയിലൂടെ, ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന പാവയുടെ വിസില്‍ വിജയകരമായി നീക്കം ചെയ്തു.

ചെർപ്പുളശേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് ഇത്തരത്തില്‍ തുണയായത്.

കഴിഞ്ഞ ഒരു മാസത്തിലധികമായി വിവിധ സമയങ്ങളില്‍ കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടിരുന്നു. പല ആശുപത്രികളില്‍ ചികിത്സ തേടിയിട്ടും അസുഖം ഭേദമാകാത്തതിനെത്തുടർന്നാണ് കുട്ടിയെ മൗലാന ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയർ മേധാവി ഡോ. ദിപുവിന്റെ അടുക്കല്‍ എത്തിക്കുന്നത്.

തുടർന്ന് നടത്തിയ സി.ടി. സ്കാൻ പരിശോധനയിലാണ് കുട്ടിയുടെ ഇടതു ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെട്ട നിലയിലാണെന്നും, ശ്വാസകോശത്തില്‍ എന്തോ വസ്തു കുടുങ്ങിക്കിടക്കുന്നതായും വ്യക്തമായത്. തുടർന്ന് ഇന്റർവെൻഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. നിമിഷ, അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. സുധാകർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ബ്രോങ്കോസ്‌കോപ്പിയിലൂടെ ശ്വാസകോശത്തില്‍ കുടുങ്ങിയ വിസില്‍ പുറത്തെടുക്കുകയായിരുന്നു.

റേഡിയോളജിസ്റ്റ് ഡോ. ഷൈൻ സെബാസ്റ്റ്യൻ, റസിഡന്റ് ഡോക്ടർമാരായ അനിഷ, അജ്മി എന്നിവരും ചികിത്സാ സംഘത്തില്‍ പങ്കെടുത്തു. നിലവില്‍ കുട്ടി അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Content Highlight: Doctors Remove Toy Whistle From 1 Year Old Baby Lungs Malappuram

#Latest News#Malappuram#Maulana Hospital#Bronchoscopy#Child Health

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews