ബെംഗളൂരു: (truevisionnews.com)രണ്ടാമതും പെണ്‍കുട്ടി ജനിച്ചതിലുള്ള നിരാശയില്‍, 13 ദിവസം പ്രായമായ നവജാതശിശുവിനെ ഭൂഗർഭ കുടിവെള്ള ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍.
ചിക്കബല്ലാപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടത്തിയത്. ഇമ്രാൻ എന്നയാളാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഇമ്രാൻ-മസ്‌കീൻ ദമ്പതികളുടെ ആദ്യത്തെ കുട്ടിയും പെണ്‍കുട്ടിയായിരുന്നു. അടുത്തത് ആണ്‍കുട്ടിയാകുമെന്നായിരുന്നു ഇമ്രാന്റെ പ്രതീക്ഷ. എന്നാല്‍ രണ്ടാമതും പെണ്‍കുട്ടി ജനിച്ചതോടെ ഇയാള്‍ക്ക് കുട്ടിയോട് ദേഷ്യവും വിദ്വേഷവും തോന്നുകയായിരുന്നു.
തുടർന്ന്, കഴിഞ്ഞ ദിവസം രാത്രി വീട്ടിലുള്ളവർ ഉറങ്ങിക്കിടക്കുമ്പോള്‍ ഇമ്രാൻ കുഞ്ഞിനെ എടുത്ത് ഭൂഗർഭ ജലസംഭരണിയിലേക്ക് എറിയുകയായിരുന്നു. പുലർച്ചെ ഉണർന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാത്തതിനെത്തുടർന്ന് കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇമ്രാൻ വിവരമൊന്നും അറിയാമെന്ന് നടിച്ചില്ല. എന്നാല്‍ സംശയം തോന്നിയതിനെത്തുടർന്ന് ടാങ്കിലെ വെള്ളം വറ്റിച്ചു പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
മാതാവ് മസ്‌കീൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും, ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
Content Highlight: Father Arrested For Killing 13 Day Old Baby Girl In Bengaluru
#Latest News#Bengaluru Crime#Newborn Killed#Chikkaballapur#Female Infanticide

