Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; പാലായില്‍ ഒരാള്‍ അറസ്റ്റില്‍

പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; പാലായില്‍ ഒരാള്‍ അറസ്റ്റില്‍

Truevisionnews 3 months ago

പാലാ: (truevisionnews.com)വീടിനു സമീപത്തുനിന്ന് പിടികൂടിയ പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍.

വെട്ടുകല്ലേല്‍ ഷിജോ (48) എന്നയാളാണ് വനംവകുപ്പിന്റെ പിടിയിലായത്.

സംഭവത്തെക്കുറിച്ച്‌ ലഭിച്ച വിവരത്തെത്തുടർന്ന് പൊലീസും എരുമേലിയില്‍നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ഷിജോയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വൻ തോതില്‍ പെരുമ്പാമ്പിന്റെ മാംസം കണ്ടെടുത്തത്.

ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന 3 കിലോയോളം വരുന്ന മാംസമാണ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായി പാമ്പിനെ പിടികൂടി മാംസം കൈവശം വെച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.

Content Highlight: Killed a python and put it in the fridge in kottayam

#Latest News#Paala#Kottayam#Killed A Python

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews