Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫെഡറല്‍ ബാങ്കിന്റെ ചെയര്‍മാനായി ഏലിയാസ് ജോര്‍ജ് നിയമിതനായി

ഫെഡറല്‍ ബാങ്കിന്റെ ചെയര്‍മാനായി ഏലിയാസ് ജോര്‍ജ് നിയമിതനായി

Truevisionnews 4 days ago

കൊച്ചി: (https://truevisionnews.com/) ഫെഡറല്‍ ബാങ്കിന്റെ പാർട് ടൈം ചെയർമാനായി ഏലിയാസ് ജോർജ്ജിനെ നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കി.

മൂന്നു വർഷത്തേക്കാണ് നിയമനം. 2023 സെപ്റ്റംബർ 5 മുതല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

കൊച്ചിൻ യൂണിവേഴ്സിറ്റിയില്‍ നിന്ന് നേവല്‍ ആർകിടെക്ച്ചർ ആൻഡ് ഷിപ്പ് ബില്‍ഡിംഗില്‍ ബിരുദവും പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർനാഷണല്‍ അഡ്മിനിസ്ട്രേഷൻ പബ്ലിക്കില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവുമെടുത്ത ഏലിയാസ് ജോർജ് ഹാർവാർഡ് കെന്നഡി സ്കൂള്‍ ഓഫ് ഗവർമെന്റ് ഉള്‍പ്പെടെ യു എസിലെയും ഇന്ത്യയിലെയുമുള്ള സ്ഥാപനങ്ങളില്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സുകള്‍ ചെയ്തിട്ടുണ്ട്.

വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുമായി 35 വര്‍ഷം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം കണ്‍സട്ടിങ് കമ്പനിയായ കെപിഎംജി ഇന്ത്യയില്‍ ഉന്നത പദവി വഹിച്ചു.

കേരളസർക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും തുടർന്ന് കൊച്ചി മെട്രോയുടെ മേധാവിയുമായിരുന്നു. കൂടാതെ യൂണിഫൈഡ് മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ ചെയർമാനായും ഏലിയാസ് ജോര്‍ജ്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Content Highlight: Content highlight:- Elias George appointed as Chairman of Federal Bank

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews