Dailyhunt
ഫിലിപ്പൈൻസില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത, അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഫിലിപ്പൈൻസില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത, അതീവ ജാഗ്രതാ നിര്‍ദ്ദേശം

Truevisionnews 1 week ago

നില : (truevisionnews.com) ഫിലിപ്പൈൻസിലെ സമർ ദ്വീപില്‍ തിങ്കളാഴ്ച ഉച്ചയോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

റിക്ടർ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ സ്ഥിരീകരിച്ചു.

തീരദേശ നഗരമായ സാൻ ജൂലിയനില്‍ നിന്ന് ഒമ്പത് കിലോമീറ്റർ അകലെ, ഭൂമിക്കടിയില്‍ 73.3 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 2.09-ഓടെയാണ് പ്രദേശവാസികളെ പരിഭ്രാന്തരാക്കി ശക്തമായ പ്രകമ്പനം ഉണ്ടായത്.

ഭൂചലനം ശക്തവും പെട്ടെന്നുള്ളതുമായിരുന്നുവെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ മേല്‍ക്കൂരക്ക് കേടുപാടുകള്‍ സംഭവിച്ചു.

ഫർണിച്ചറുകള്‍ ഉള്‍പ്പെടെ നീങ്ങുന്ന നിലയിലുള്ള ശക്തമായ വിറയലാണ് ഉണ്ടായതെങ്കിലും പരിക്കുകളോ മറ്റ് വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർചലനങ്ങളെ ഭയന്ന് ജനങ്ങള്‍ കെട്ടിടങ്ങള്‍ക്ക് പുറത്താണ്.

തീവ്രമായ ഭൂകമ്പ സാധ്യതയുള്ള പസഫിക് റിംഗ് ഓഫ് ഫയർ മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഫിലിപ്പൈൻസില്‍ ഭൂചലനങ്ങള്‍ പതിവാണ്. ഒക്‌ടോബറില്‍ കിഴക്കൻ മിൻഡാനാവോയിലുണ്ടായ ശക്തമായ രണ്ട് ഭൂചലനങ്ങളില്‍ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. സെബു പ്രവിശ്യയില്‍ നേരത്തെയുണ്ടായ ഭൂകമ്പത്തില്‍ 76 പേർ കൊല്ലപ്പെടുകയും 72,000ത്തോളം വീടുകള്‍ തകരുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ അധികൃതർ അതീവ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.

Strong earthquake hits Philippines; 6.0 magnitude on Richter scale, high alert issued

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews