Dailyhunt
പൊലീസില്‍ പരാതി നല്‍കിയതിന് പക; അയല്‍വാസിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍

പൊലീസില്‍ പരാതി നല്‍കിയതിന് പക; അയല്‍വാസിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍

Truevisionnews 1 week ago

തിരുവനന്തപുരം: ( www.truevisionnews.com ) മുൻവൈരാഗ്യത്തിന്‍റെ പേരില്‍ അയല്‍വാസിയെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ നേമം പൊലീസ് അറസ്റ്റ് ചെയ്തു.

നേമം ഉക്കോട്‍ സ്വദേശി മച്ചു എന്ന മണികണ്ഠൻ (52) മച്ചു) ആണ് പിടിയിലായത്. അയല്‍വാസിയായ കെ.എസ് അജി എന്നയാള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്ഥിരം പ്രശ്നക്കാരനായ മണികണ്ഠനെതിരെ അജി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച വൈകുന്നേരം 7:30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മണികണ്ഠൻ ബഹളമുണ്ടാക്കുകയും കത്തി ഉപയോഗിച്ച്‌ അദ്ദേഹത്തെ പലതവണ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

മാരകമായി പരിക്കേറ്റ അജി ഇപ്പോള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ നേമം പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Suspect arrested for trying to stab neighbor to death after filing police complaint

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews