Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊലിഞ്ഞത് 21 ജീവൻ.....! ഹോട്ടലിന് ഫയ‍ര്‍ സേഫ്റ്റി ക്ലിയറൻസ് ഇല്ല, ഹോട്ടലുടമ അറസ്റ്റില്‍

പൊലിഞ്ഞത് 21 ജീവൻ.....! ഹോട്ടലിന് ഫയ‍ര്‍ സേഫ്റ്റി ക്ലിയറൻസ് ഇല്ല, ഹോട്ടലുടമ അറസ്റ്റില്‍

Truevisionnews 4 months ago

ഡല്‍ഹി: ( www.truevisionnews.com ) ദക്ഷിണ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപ‌ിടിത്തത്തില്‍ 21 പേർ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍.

ലോകേഷ് ബജാജ് ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് സ‍ർക്കുലർ പുറത്തിറക്കിയിരുന്നു. ഇയാളുടെ വീടുകളടക്കം ഒന്നിലധികം സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

ഹോട്ടലിന് ഫയ‍ർ സേഫ്റ്റി ക്ലിയറൻസ് ഉണ്ടായിരുന്നില്ലെന്നും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ കൂടുതല്‍ നിലകള്‍ നിർമിച്ചാണ് ഹോട്ടല്‍ പ്രവ‍ർത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഫ്ലറിഷ് സ്റ്റേ ഹോട്ടല്‍ പ്രവർത്തിച്ചിരുന്നത് നിയമം ലംഘിച്ചാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഹോട്ടലിന് ഡല്‍ഹി സർക്കാർ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് പദ്ധതി പ്രകാരമാണ് അനുമതി നല്‍കിയിരുന്നത്.

ഈ പദ്ധതിയില്‍ ആറു മുറികള്‍ പ്രവർത്തിപ്പിക്കാൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ഫ്ലറിഷ് സ്റ്റേയില്‍ 25 മുറികളുണ്ടായിരുന്നു എന്നാണ് വിവരം. ബേസ്മെന്റിലും ചില മുറികളുണ്ടായിരുന്നു.

തീപിടിത്തത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. രക്ഷപ്പെടാൻ ഒരു യുവതി, കുഞ്ഞുമായി മൂന്നാം നിലയില്‍ നിന്നും താഴേക്കു ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വീഴ്ചയില്‍ ഇരുവർക്കും പരുക്കേറ്റതായും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഹോട്ടലിന്റെ 5ാം നിലയില്‍ നിന്നും തൂണ്‍ വഴിയായി വിദേശ പൗരൻ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് തെക്കൻ ഡല്‍ഹിയെ ഞെട്ടിച്ച്‌ തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ ഏറെയും വിദേശികളാണെന്നാണ് വിവരം. സംഭവമുണ്ടാകുമ്പോള്‍ നാല്‍പതിലേറെ അതിഥികള്‍ ഹോട്ടലിലുണ്ടായിരുന്നു. ഇവരിലേറെയും തീപിടിത്തമുണ്ടാകുമ്പോള്‍ ഉറക്കത്തിലായിരുന്നു. ഹൗസ് റാണിയിലെ ഇടുങ്ങിയ പ്രദേശത്താണ് ഹോട്ടലുള്ളത്. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികള്‍ക്ക് സമീപമായതിനാല്‍ ഡല്‍ഹിയില്‍ ചികിത്സയുടെ ആവശ്യത്തിനെത്തുന്ന വിദേശികളില്‍ പലരും താമസത്തിനായി ഫ്ലറിഷ് സ്റ്റേ തിരഞ്ഞെടുത്തിരുന്നു.

തീപിടിത്തത്തില്‍ മരിച്ച വിദേശികളുടെ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിച്ച്‌ വരികയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അപകടത്തില്‍ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വിവിധ എംബസികളുമായി ബന്ധപ്പെടുന്നത് സംബന്ധിച്ച വിവരം പങ്കുവച്ചു.

Content Highlight: South Delhi Hotel Fire Owner Arrested Amidst Tragedy

#Latest News#Fire Accident#Delhi

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews