( www.truevisionnews.com) ആദ്യമായി സെക്സില്‍ ഏർപ്പെടുമ്പോള്‍ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്.
ലൈംഗികബന്ധത്തിന് പരസ്പര സമ്മതം നിര്‍ബന്ധമാണ്.
ഒരാള്‍ക്ക് മൂഡില്ലാതെ ഇരിക്കുമ്പോഴോ അസുഖമായി ഇരിക്കുമ്പോഴോ സെക്സിന് നിർബന്ധിക്കരുത്. അവരുടെ സമ്മതം പ്രധാനമാണ്. ഏറ്റവും വൈകാരികമായി അടുപ്പമുള്ള, പരസ്പരം ഇഷ്ടമുള്ള ആള്‍ക്കൊപ്പം മാത്രം സെക്സ് ചെയ്യുന്നതാണ് അഭികാമ്യം.
സെക്സിനിടെ നിങ്ങളുടെ സന്തോഷം മാത്രമല്ല പങ്കാളിയുടെ സന്തോഷം കൂടി പരിഗണിക്കുക. അവരുടെ അഭിപ്രായം തേടുക. ഫോര്‍ പ്ലേയിലൂടെ തുടങ്ങുക. വേദനിപ്പിക്കലല്ല, സുഖവും സന്തോഷവുമാണ് ലക്ഷ്യമെന്ന് ഓര്‍ക്കുക.
സെക്സിനിടെ പങ്കാളിയോട് സംസാരിക്കുക. അതുവഴി ലൈംഗിക സംതൃപ്തി ഉയരുന്നത് നിങ്ങള്‍ക്ക് തിരിച്ചറിയാനാകും. സുരക്ഷിതമായ സെക്സിന് ആവശ്യമായ മുൻകരുതലുകളെടുക്കുക.
സെക്സിനിടെ അത് എങ്ങനെയാകും എന്നതിനെക്കുറിച്ച് അനാവശ്യ ചിന്തകളോ ടെൻഷനോ ഒന്നും വേണ്ട. ടെന്‍ഷന്‍ സെക്സ് നശിപ്പിക്കാനേ ഉപകരിക്കൂ. അനാവശ്യ ചിന്തകള്‍ ഉണ്ടാകുന്നത് ആശങ്ക കൂട്ടും.
പോണ്‍ വിഡിയോകള്‍ കണ്ട് സെക്സിനെക്കുറിച്ച് ഒരിക്കലും അമിത പ്രതീക്ഷകളും തെറ്റിദ്ധാരണകളും ഉണ്ടാക്കിവയ്ക്കരുത്. അത് പിന്നീട് നിരാശയ്ക്ക് കാരണമാകും.
തുടക്കത്തില്‍ത്തന്നെ ബുദ്ധിമുട്ടേറിയ പൊസിഷനുകള്‍ പരീക്ഷിക്കരുത്. അങ്ങനെ ചെയ്താല്‍ സംതൃപ്തി കൂടുമെന്നും പങ്കാളിയെ സന്തോഷിപ്പിക്കാമെന്നും കരുതരുത്. ആദ്യമായി സെക്സ് ചെയ്യുന്നവർ വളരെ ലളിതമായ സ്റ്റെപ്പുകള്‍ ഉപയോഗിച്ചാല്‍ മതി.
രതിമൂർച്ഛയ്ക്ക് വേണ്ടി കാത്തിരിക്കരുത്. അത് ലൈംഗിക സംതൃപ്തിയുടെ ഒരു ഭാഗം മാത്രമാണ്. ക്ലൈമാക്സിന് വേണ്ടി കാത്തിരിക്കേണ്ടതില്ല. അത് സമയമാകുമ്പോള്‍ ശരിയായിക്കോളും. അങ്ങനെ കാത്തിരുന്നാല്‍ മറ്റുപല സന്തോഷങ്ങളും നഷ്ടപ്പെടും.
ലൈംഗികബന്ധത്തിന് മുമ്പുള്ള ശുചിത്വം എത്രത്തോളം പ്രധാനമാണോ, അതുപോലെ തന്നെ അതിനുശേഷമുള്ള ശുചിത്വവും അത്യന്താപേക്ഷിതമാണ്.
ലൈംഗികബന്ധത്തിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ:ശാരീരികബന്ധത്തിനു ശേഷം മൂത്രമൊഴിക്കുക (പ്രത്യേകിച്ച് സ്ത്രീകള്‍).
ബന്ധത്തിനിടെ ബാക്ടീരിയ യൂറേത്രയില്‍ പ്രവേശിക്കാൻ സാധ്യതയുണ്ട്. മൂത്രമൊഴിക്കുന്നത് ഇവ പുറത്തുകളയാന്‍ സഹായിക്കുകയും മൂത്രനാളിയിലെ അണുബാധ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ലൈംഗികബന്ധത്തിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ ശുദ്ധമാക്കുക. വൃത്തിയുള്ള ടവല്‍ ഉപയോഗിക്കുക.
ബെഡ് ഷീറ്റ് മാറ്റുക. ശരീരം തുടയ്ക്കാൻ ശുദ്ധവും മൃദുവുമായ ടവല്‍ ഉപയോഗിക്കുക. ബാക്ടീരിയ വളർച്ചയും ചർമ്മ പ്രശ്നങ്ങളും ഒഴിവാക്കാൻ ബെഡ് ഷീറ്റുകള്‍ ഇടയ്ക്കിടെ മാറ്റുന്നത് നല്ലതാണ്.
അസ്വസ്ഥതകള്‍ ശ്രദ്ധിക്കുക. ബന്ധത്തിന് ശേഷം ശരീരത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ശുചിത്വം ശരീരത്തിന് മാത്രമല്ല - മാനസികമായും വേണം.
പങ്കാളിയുമായി സംസാരിക്കുക, കെട്ടിപ്പിടിക്കുക, ഒരുമിച്ച് സമയം ചെലവഴിക്കുക തുടങ്ങിയവയെല്ലാം ബന്ധം കൂടുതല്‍ ശക്തമാക്കും. കൂടാതെ ആവശ്യത്തിന് വെള്ളം കുടിച്ച് നിര്‍ജലീകരണം ഒഴിവാക്കാനും ശ്രദ്ധിക്കുക.
സൂക്ഷിക്കണം ലൈംഗിക രോഗങ്ങളെ...;
ലൈംഗിക ബന്ധത്തിനിടെ ചർമ്മങ്ങള്‍ തമ്മിലുള്ള സമ്പർക്കത്തിലൂടെയോ ശരീരസ്രവങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെയോ ലൈംഗികമായി പകരുന്ന അണുബാധകള്‍ വരാം.
ഇരുവരുടെയും ആദ്യത്തെ ലൈംഗികാനുഭവമാണെങ്കില്‍, ലൈംഗികരോഗങ്ങള്‍ പടരാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും, ചില സാഹചര്യങ്ങളില്‍ ചെറിയ സാധ്യതയുണ്ട്.
അതിനാല്‍ ലൈംഗികത കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള മാർഗ്ഗങ്ങള്‍ പരിഗണിക്കുന്നത് നല്ലതാണ്. കോണ്ടം നിര്‍ബന്ധമായും ഉപയോഗിക്കുക. ഇടയ്ക്കിടെ ടെസ്റ്റുകള്‍ നടത്തുന്നും നല്ലതാണ്. കോണ്ടം ഉപയോഗിക്കുന്നത് ഗർഭധാരണത്തിനുള്ള സാധ്യതയും ലൈംഗിക രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്ന ഒരു മാർഗ്ഗമാണ്.
കോണ്ടം ലൈംഗികബന്ധം വഴി പകരുന്ന അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുമെന്നാണ് വിലയിരുത്തല്‍.
ഹെർപ്പസ്, ക്ലമീഡിയ, ഗൊണോറിയ തുടങ്ങിയ ചില രോഗങ്ങളെ തടയുന്നതില്‍ കോണ്ടം സഹായകമാണെങ്കിലും, ജനനേന്ദ്രിയ അരിമ്പാറകള്‍ (genital warts), സിഫിലിസ്, എച്ച്‌ഐവി തുടങ്ങിയ മറ്റ് രോഗങ്ങളില്‍ നിന്ന് അവ പൂർണ്ണ സംരക്ഷണം നല്‍കിയെന്ന് വരില്ല.
സ്ഥിരമായി പാപ് ടെസ്റ്റുകള്‍, പെല്‍വിക് പരിശോധനകള്‍, കൂടാതെ ലൈംഗികരോഗങ്ങള്‍ തിരിച്ചറിയാനുള്ള നൂതന പരിശോധനകള്‍ എന്നിവ നടത്തുക.
Do's and don'ts when having sex

