Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പ്രിയദര്‍ശിനി' ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ചു  ....! വരുമാനക്കുറവും സാമ്പത്തിക ബാധ്യതയും; എറണാകുളത്ത് മുപ്പതോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി

'പ്രിയദര്‍ശിനി' ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ചു ....! വരുമാനക്കുറവും സാമ്പത്തിക ബാധ്യതയും; എറണാകുളത്ത് മുപ്പതോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി

Truevisionnews 2 weeks ago

കാക്കനാട്: (https://truevisionnews.com/) സാമ്പത്തിക പ്രതിസന്ധിയും യാത്രാക്ലേശവും രൂക്ഷമായ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളില്‍ സർവീസ് നടത്തിയിരുന്ന മുപ്പതോളം സ്വകാര്യ ബസുകള്‍ താത്ക്കാലികമായി സർവീസ് നിർത്തിവെച്ചു.

ഇതുമായി ബന്ധപ്പെട്ട് ബസുടമകള്‍ ആർടിഒയ്ക്ക് ഔദ്യോഗികമായി 'ജി ഫോം' സമർപ്പിച്ചു.

ബസുകള്‍ സർവീസ് നിർത്തിവെക്കുന്നതിന് 'അറ്റകുറ്റപ്പണി' എന്നാണ് കാരണമായി രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, യഥാർത്ഥ കാരണം കടുത്ത സാമ്പത്തിക നഷ്ടമാണെന്നാണ് സൂചന. ചില ബസുടമകള്‍ക്ക് സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായി എന്നും ആരോപണമുണ്ട്.

വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് താത്ക്കാലികമായി സർവീസ് നിർത്താൻ തീരുമാനിച്ചതെന്നാണ് വിവരം. കെഎസ്‌ആർടിസിയുടെ 'പ്രിയദർശിനി' ഓർഡിനറി ബസുകള്‍ വഴി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകള്‍ക്ക് യാത്രക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് ബസുടമകളുടെ പ്രധാന ആക്ഷേപം.

ദിവസ വരുമാനം എല്ലാ ചെലവും കഴിഞ്ഞാല്‍ 1,000 രൂപ പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉടമകള്‍ പറയുന്നു. ഇതോടെ സർവീസ് തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് അവർ വ്യക്തമാക്കുന്നു.

Content Highlight: Low revenue and financial liabilities; around 30 private buses in Ernakulam have stopped operations.

#Priyadarshini#Private buses have stopped services#Private buses.#G-Form

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews