ഈ മാസത്തെ കണക്കുകള്‍ പ്രകാരം യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ 7.60% എന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുമ്പോള്‍, സ്വകാര്യ ബാങ്കുകളില്‍ ഐ.ഡി.ബി.ഐ ബാങ്കാണ് (7.75%) മുൻപന്തിയിലുള്ളത്. ലോണ്‍ എടുക്കുന്നതിന് മുൻപായി പലിശ നിരക്കുകള്‍ക്ക് പുറമെ പ്രോസസ്സിംഗ് ഫീസും മറ്റ് മറഞ്ഞിരിക്കുന്ന ചാർജുകളും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. മികച്ച പലിശ നിരക്ക് ലഭിക്കുന്നതിന് 750-ന് മുകളിലുള്ള സിബില്‍ സ്കോർ നിലനിർത്തുന്നതും, കാലാവധി കൂടുന്തോറും അടയ്ക്കേണ്ടി വരുന്ന മൊത്തം പലിശ വർദ്ധിക്കുമെന്ന തിരിച്ചറിവില്‍ അനുയോജ്യമായ തിരിച്ചടവ് കാലയളവ് തിരഞ്ഞെടുക്കുന്നതും അത്യാവശ്യമാണ്. കൂടാതെ, ലോണ്‍ കാലാവധിക്ക് മുൻപ് അടച്ചുതീർക്കുമ്പോഴുള്ള ഫോർക്ലോഷർ ചാർജുകളെക്കുറിച്ചും പലിശ നിരക്ക് ഫിക്സഡ് ആണോ അതോ ഫ്ലോട്ടിംഗ് ആണോ എന്ന കാര്യത്തിലും വ്യക്തത വരുത്തുന്നത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ സഹായിക്കും.