പത്തനംതിട്ട : (https://truevisionnews.com/) പത്തനംതിട്ടയില്‍ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു.
ചെങ്ങറയില്‍ ഇന്നലെ രാത്രിയാണ് സംഭവം . അക്ഷയ ഭവനത്തില്‍ അനില്‍ കുമാറിന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകർന്നത് .
അനില്‍ കുമാറിനും ഭാര്യയ്ക്കും അയല്‍വാസിയായ സ്ത്രീക്കുമാണ് പരിക്കേറ്റത്. അയല്‍വാസിയായ സരസമ്മ ഇവരുടെ വീട്ടിലാണ് താമസിക്കുന്നത് . പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയിലാണ് മേല്‍ക്കൂര തകർന്ന് വീണത് .
Content Highlight: Heavy rain: Three injured as roof of house collapses in Pathanamthitta
#Heavy rain#Pathanamthitta#House collapses

