Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റസാഖ് പാലേരി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻ്റ്; 2026-29 കാലയളവിലേക്കും തുടരും

റസാഖ് പാലേരി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻ്റ്; 2026-29 കാലയളവിലേക്കും തുടരും

എറണാകുളം: (https://truevisionnews.com/) വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റായി റസാഖ് പാലേരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിലാണ് 2026-29 കാലയളവിലേക്കുള്ള പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.2022 മുതല്‍ വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചുവരികയാണ് റസാഖ് പാലേരി. കോഴിക്കോട് ജില്ലയിലെ പാലേരി സ്വദേശിയായ അദ്ദേഹം അറബിക്കില്‍ ബിരുദാനന്തര ബിരുദവും (എം.എ) ബി.എഡ് ബിരുദവും നേടിയിട്ടുണ്ട്. അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, നേരത്തെ വെല്‍ഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്, എഫ്.ഐ.ടി.യു (FITU) ദേശീയ ജനറല്‍ സെക്രട്ടറി തുടങ്ങിയ സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്.സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സാമൂഹിക നീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും സ്ഥാനമേറ്റെടുത്ത ശേഷം റസാഖ് പാലേരി വ്യക്തമാക്കി.ശനിയാഴ്ച ആരംഭിച്ച സംസ്ഥാന സമ്മേളനം ദേശീയ പ്രസിഡന്റ് ഡോ. റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

ബില്‍ക്കീസ് ബാനു മുഖ്യാതിഥിയായി പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. പ്രശസ്ത ഫോക്ക് ഗായിക നേഹ സിംഗ് റാത്തോർ പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.Razak Paleri has been re-elected as the Welfare Party's state president for the 2026-29 term at the party's state conference in Ernakulam. He said the party would continue its politics of social justice and intensify protests against what it called anti-people policies of the central and state governments.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews