Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാത്രി ബസുകളില്‍ ലഹരിയെത്തിക്കും: ലക്ഷങ്ങള്‍ വിലയുള്ള എം.ഡി.എം.എയുമായി മൊത്തവിതരണക്കാരൻ എക്സൈസ് പിടിയില്‍

രാത്രി ബസുകളില്‍ ലഹരിയെത്തിക്കും: ലക്ഷങ്ങള്‍ വിലയുള്ള എം.ഡി.എം.എയുമായി മൊത്തവിതരണക്കാരൻ എക്സൈസ് പിടിയില്‍

Truevisionnews 3 weeks ago

ടയമംഗലം: (https://truevisionnews.com/) നിലമേല്‍, കൈതോട് മേഖലകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന മൊത്തവിതരണക്കാരൻ ചടയമംഗലം എക്സൈസിന്റെ പിടിയിലായി.

വർക്കല മടവൂർ സ്വദേശി തൻസീർ (43) ആണ് 20 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ഏകദേശം ഒരു ലക്ഷം രൂപ വിലവരും.

വിപണിയില്‍ ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെടുത്തത്. നിലമേല്‍ കണ്ണങ്കോട് ജങ്ഷനില്‍നിന്നും പള്ളിയിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് പ്രതി പിടിയിലാകുന്നത്. ബംഗളുരുവില്‍നിന്നും നേരിട്ട് എം.ഡി.എം.എ വൻതോതില്‍ നാട്ടിലെത്തിച്ച്‌ വിതരണം ചെയ്യുന്നതാണ് രീതി.

രാത്രി സർവിസ് ബസുകളിലാണ് ഇയാള്‍ സാധാരണയായി ലഹരിമരുന്ന് കടത്തുന്നത്. എക്സൈസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. പ്രതി ഉള്‍പ്പെട്ട ലഹരി മാഫിയ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും എക്സൈസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ അന്വേഷണം ഊർജ്ജിതമാക്കും. അറസ്റ്റിന് ശേഷം പ്രതിയെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.ബി. നന്ദു തേജസിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തില്‍ പ്രിവന്റീവ് ഓഫിസർ ബിനു, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് സബീർ, സിവില്‍ എക്സൈസ് ഓഫിസർമാരായ ജയേഷ്, ചന്തു, ബിൻസാഗർ, ശ്രേയസ്, അരുണ്‍, ജിനു, ശരണ്യ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ സാബു എന്നിവരും പങ്കെടുത്തു.

Middle-aged man arrested by excise with MDMA in Chadayamangalam

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews