ലക്ക്നൗ: ( www.truevisionnews.com ) സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ഉണ്ടാക്കുന്നത് ചോദ്യം ചെയ്യുകയും മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാൻ അമ്മ ഉപദേശിക്കുകയും ചെയ്തതില്‍ മനംനൊന്ത് ഉത്തർപ്രദേശില്‍ കൗമാരക്കാരി കനാലില്‍ ചാടി ജീവനൊടുക്കി.
ഉത്തർപ്രദേശിലെ ചാന്ദൗലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.
പെണ്‍കുട്ടി അടുത്തിടെ അയല്‍ ജില്ലയായ മിർസാപൂരിലെ അമ്മയുടെ കുടുംബവീട്ടിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് പെണ്‍കുട്ടി റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അമ്മ വഴക്കു പറയുകയും സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തത്.
ഇതില്‍ മനസ്സ് വിഷമിച്ച പെണ്‍കുട്ടി അമ്മയുടെ ഗ്രാമത്തിലുള്ള കനാലിലേക്ക് ചാടുകയായിരുന്നു. ബുധനാഴ്ച രാവിലെ ചാന്ദൗലിയിലെ അലിനഗറിലുള്ള ഗോധാന ഗ്രാമത്തിന് സമീപമുള്ള പാലത്തിന് താഴെ കനാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഒഴുകിനടക്കുന്നത് പ്രദേശവാസികളാണ് ആദ്യം കണ്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും കുടുംബത്തെ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും തുടർനടപടികള്‍ ആരംഭിച്ചതായും അറിയിച്ചു.
Content Highlight: Girl jumps into canal and ends life after mother scolds her for making Reels
#Latest News#Crime#Suicide#Lucknow

