Dailyhunt
രോഹിത് ഔട്ട്, കോലി ഇൻ! ചെന്നൈയുടെ അന്തകനായി വിരാട്; ഐപിഎല്ലില്‍ പുതിയ ബാറ്റിംഗ് റെക്കോര്‍ഡ്.

രോഹിത് ഔട്ട്, കോലി ഇൻ! ചെന്നൈയുടെ അന്തകനായി വിരാട്; ഐപിഎല്ലില്‍ പുതിയ ബാറ്റിംഗ് റെക്കോര്‍ഡ്.

Truevisionnews 4 days ago

ബെംഗളൂരു: (truevisionnews.com) ഐപിഎല്ലില്‍ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ചും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തുവിട്ടും വിരാട് കോലിയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മിന്നും ഫോമില്‍.

ചെന്നൈക്കെതിരെ നടന്ന മത്സരത്തില്‍ 28 റണ്‍സ് നേടിയതോടെ ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോർഡ് കോലി സ്വന്തം പേരിലാക്കി.

ചെന്നൈക്കെതിരെ 36 മത്സരങ്ങളില്‍ നിന്നായി 1174 റണ്‍സ്. കൊല്‍ക്കത്തക്കെതിരെ 1161 റണ്‍സ് നേടിയ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മയുടെ റെക്കോർഡാണ് കോലി തകർത്തത്. ചെന്നൈക്കെതിരെ 16 റണ്‍സ് പിന്നിട്ടപ്പോഴാണ് കോലി ഈ ചരിത്ര നേട്ടത്തില്‍ എത്തിയത്. ഇതോടെ ഐപിഎല്ലിലെ തന്റെ അപ്രമാദിത്യം താരം ഒരിക്കല്‍ കൂടി ഉറപ്പിച്ചു.

ആർസിബിക്ക് തകർപ്പൻ ജയം സൂപ്പർ സണ്‍ഡേ പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെ 43 റണ്‍സിനാണ് ആർസിബി പരാജയപ്പെടുത്തിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ ആർസിബി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 250 റണ്‍സ്. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് 19.4 ഓവറില്‍ 207 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 50 റണ്‍സ് നേടിയ സർഫറാസ് ഖാൻ മാത്രമാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള മുൻനിര ബാറ്റ്‌സ്മാന്മാർ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.

Rohit out, Kohli in! Virat becomes Chennai's hero; sets new batting record in IPL.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews