Dailyhunt
രുചിയുടെ തറവാട്ടു മഹിമ; നാവിലൂറും കോഴി പിടിയും കറിയും തയ്യാറാക്കാം

രുചിയുടെ തറവാട്ടു മഹിമ; നാവിലൂറും കോഴി പിടിയും കറിയും തയ്യാറാക്കാം

Truevisionnews 1 week ago

( www.truevisionnews.com ) കേരളത്തിന്റെ തനത് രുചിപ്പെരുമയില്‍ അല്പം വ്യത്യസ്തവും ഏറെ സ്വാദിഷ്ടവുമായ ഒന്നാണ് 'കോഴി പിടിയും കറിയും'.

അരിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന ചെറിയ ഉരുളകള്‍ നാടൻ കോഴിക്കറിയില്‍ ഇട്ട് വേവിച്ചെടുക്കുന്ന ഈ വിഭവം, വിശേഷ ദിവസങ്ങളില്‍ മലയാളികളുടെ ഭക്ഷണമേശയിലെ പ്രധാന ആകർഷണമാണ്. കോഴിക്കറിയുടെ മസാലച്ചാറ് ആവാഹിച്ചെടുത്ത ഈ അരിയുണ്ടകള്‍ കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ് .നല്ല കട്ടിയില്‍ ചാറുള്ള കോഴിക്കറിയാണ് ഇതിന് ഏറ്റവും നല്ലത്.

ആവശ്യമായവ

കോഴിയിറച്ചി - 1/2 കിലോ (ചെറിയ കഷ്ണങ്ങളാക്കിയത്)

സവാള - 2 എണ്ണം (നീളത്തില്‍ അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 വലിയ സ്പൂണ്‍

പച്ചമുളക് - 3-4 എണ്ണം

മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍

മുളകുപൊടി - 2 ടീസ്പൂണ്‍

മല്ലിപ്പൊടി - 1 ടീസ്പൂണ്‍

ഗരം മസാല - 1 ടീസ്പൂണ്‍

കറിവേപ്പില, വെളിച്ചെണ്ണ - ആവശ്യത്തിന്

തേങ്ങാപ്പാല്‍ (ഒന്നാം പാല്‍ - 1/2 കപ്പ്, രണ്ടാം പാല്‍ - 1 കപ്പ്)

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കറിവേപ്പിലയും സവാളയും ചേർത്ത് നന്നായി വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് പൊടികള്‍ (മഞ്ഞള്‍, മുളക്, മല്ലി, ഗരം മസാല) ചേർത്ത് മൂപ്പിക്കുക. കോഴിയിറച്ചി ചേർത്ത് ഉപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച്‌ വേവിക്കുക. ഇറച്ചി വെന്തു വരുമ്പോള്‍ രണ്ടാം പാല്‍ ചേർത്ത് തിളപ്പിക്കുക. ചാറ് കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേർത്ത് തീ ഓഫ് ചെയ്യുക.

'പിടി' തയ്യാറാക്കാൻ:

അരിപ്പൊടി (വറുത്തത്) - 2 കപ്പ്

തേങ്ങ തിരുമ്മിയത് - 1/2 കപ്പ്

ജീരകം - 1/2 ടീസ്പൂണ്‍

തിളച്ച വെള്ളം - ആവശ്യത്തിന്

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം:

തേങ്ങയും ജീരകവും അല്പം കറിവേപ്പിലയും ചേർത്ത് ചെറുതായി ഒന്ന് ചതച്ചെടുക്കുക. ഒരു പാത്രത്തില്‍ അരിപ്പൊടിയും ഉപ്പും ചതച്ചു വെച്ച തേങ്ങയും ചേർത്ത് യോജിപ്പിക്കുക. തിളച്ച വെള്ളം കുറേശ്ശെ ഒഴിച്ച്‌ മാവ് നന്നായി കുഴയ്ക്കുക (ചപ്പാത്തി മാവിനേക്കാള്‍ അല്പം അയവില്‍). കൈ വെള്ളയില്‍ അല്പം എണ്ണ പുരട്ടി മാവ് ചെറിയ ഉരുളകളാക്കി (ചെറിയ പന്തിന്റെ രൂപത്തില്‍) ഉരുട്ടി എടുക്കുക. കോഴിക്കറി തിളയ്ക്കുമ്പോള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന അരിപ്പൊടി ഉരുളകള്‍ (പിടി) ഓരോന്നായി കറിയിലേക്ക് ഇട്ടു കൊടുക്കുക. ഉരുളകള്‍ ഇട്ട ശേഷം പാത്രം അടച്ച്‌ വച്ച്‌ ഏകദേശം 10-15 മിനിറ്റ് വേവിക്കുക. അരിപ്പൊടി ഉരുളകള്‍ നന്നായി വെന്തു ചാറില്‍ ലയിച്ച്‌ ചാറ് നല്ല കട്ടിയാകും. അവസാനം കറിവേപ്പില വിതറി വിളമ്പാം.

ശ്രദ്ധിക്കുക: പിടി കറിയില്‍ ഇട്ടുകഴിഞ്ഞാല്‍ ഉടനെ ഇളക്കരുത്, അത് ഉടഞ്ഞുപോകാൻ സാധ്യതയുണ്ട്. പതിയെ പാത്രം കറക്കി കൊടുത്താല്‍ മതിയാകും.

The ancestral glory of taste; You can prepare nine hundred chicken fingers and curry

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews