Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ അപകടം; കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനായി തെരച്ചില്‍ ഊര്‍ജിതം

സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ അപകടം; കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനായി തെരച്ചില്‍ ഊര്‍ജിതം

Truevisionnews 2 weeks ago

തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരം കരമനയാറ്റില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനായി പുഴയില്‍ തെരച്ചില്‍ ഊർജ്ജിതമാക്കി.

കോഴിക്കോട് സ്വദേശിയായ സുജിത്തിനെയാണ് കാണാതായത്. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികനാണ് സുജിത്ത്. പേയാട് കാവടി കടവില്‍ വ്യാഴാഴ്ചയായിരുന്നു അപകടം.

മറ്റ് മൂന്ന് സൈനികർക്കൊപ്പമാണ് സുജിത്ത് കരമനയാറ്റില്‍ കുളിക്കാനായി എത്തിയത്. ഇതില്‍ രണ്ടുപേർ ഒഴുക്ക് കുറഞ്ഞ ഭാഗത്തും സുജിത്തും മറ്റൊരു സുഹൃത്തും ആഴമേറിയ ഭാഗത്തുമാണ് ഇറങ്ങിയത്. കുളിക്കുന്നതിനിടെ സുജിത്ത് പെട്ടെന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു.

സുഹൃത്തും ഒഴുക്കില്‍പ്പെട്ടിരുന്നെങ്കിലും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ രക്ഷപ്പെടുത്തി. കനത്ത മഴയെ തുടർന്ന് നിലവില്‍ കരമനയാറ്റില്‍ നീരൊഴുക്ക് ശക്തമാണ്. അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്‌ധരും ഉള്‍പ്പെട്ട സംഘം സ്ഥലത്തെത്തി സൈനികനായി ശക്തമായ തിരച്ചില്‍ നടത്തിവരികയാണ്.

Content Highlight: content highlights:- Thiruvananthapuram: Search intensifies for Kozhikode native who was swept away by the Karamana River

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews