Dailyhunt
ശ്രീനന്ദ എവിടെ...? 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വിവരമില്ല, ചിക്കമംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവം; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

ശ്രീനന്ദ എവിടെ...? 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വിവരമില്ല, ചിക്കമംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവം; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

Truevisionnews 1 week ago

തെലങ്കാന: ( www.truevisionnews.com ) ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 24 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

പ്രദേശത്തെ രണ്ട് കൊക്കകള്‍ കേന്ദ്രീകരിച്ചുള്ള തിരച്ചിലും അന്വേഷണവും ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

അതേസമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ തിരച്ചിലില്‍ സംതൃപ്തിയുണ്ടെന്ന് ശ്രീനന്ദയുടെ അച്ഛൻ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയാണ് പെണ്‍കുട്ടി.

കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളില്‍ വെച്ചാണ് കുട്ടിയെ കാണാതായത്. പാലക്കാട് നിന്നെത്തിയ നാല്പത്സം അംഗ സംഘത്തില്‍ ഉള്‍പ്പെട്ടതായിരുന്നു പതിനാറുകാരിയും. പൊലീസും വനം വകുപ്പുദ്യോഗസ്ഥരും രാത്രി ഒരു മണിവരെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

തുടർന്ന് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കാണാതായ കുട്ടിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം പാലക്കാട് നിന്നെത്തി. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ മുതല്‍ ആരംഭിച്ചിരുന്നു.

Missing Malayali girl in Chikkamagaluru Police intensify search

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews