തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തില്‍ സ്വർണ വില ഉയർന്നു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്.
ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചിട്ടുള്ളത്. ഇതോടെ ഇന്നത്തെ സ്വർണ വില ഗ്രാമിന് 13,130 രൂപയും പവന് 1,05,040 രൂപയുമായി.
പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിലാണ് ദിവസങ്ങള്‍ക്ക് ശേഷം സ്വർണ വിലയില്‍ വർധനവുണ്ടാകുന്നത്. ഇന്നലെ ഉച്ചക്കും സ്വർണ വിലയില്‍ വർധനവുണ്ടായിരുന്നു.
കേരളത്തില്‍ ഇന്ന് രാവിലെ ഗോള്‍ഡ് അസോസിയേഷൻ പുറത്ത് വിട്ട വിലയില്‍ നിന്നും 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 125 രൂപയും പവന് 1000 രൂപയുമാണ് ഇന്നലെ വൈകീട്ട് വർധിച്ചിരുന്നത്. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയുമായിരുന്നു വില. വെള്ളി വിലയില്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 235 രൂപയും പവന് 2350 രൂപയുമാണ് വില വരുന്നത്.
Content Highlight: Gold price in Kerala today
#Gold price#Kerala Gold price

