Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വര്‍ണവും പണവും കവരാൻ  കൊന്നൊടുക്കി ....! ഹരിപ്പാട് വയോധികയെ കായലില്‍ കൊന്ന് കെട്ടിത്താഴ്ത്തിയ സംഭവം; അയല്‍വാസി പിടിയില്‍

സ്വര്‍ണവും പണവും കവരാൻ കൊന്നൊടുക്കി ....! ഹരിപ്പാട് വയോധികയെ കായലില്‍ കൊന്ന് കെട്ടിത്താഴ്ത്തിയ സംഭവം; അയല്‍വാസി പിടിയില്‍

Truevisionnews 3 weeks ago

ലപ്പുഴ : (https://truevisionnews.com/) ഹരിപ്പാട് 80കാരിയെ കായലില്‍ കൊന്ന് കെട്ടിത്താഴ്ത്തിയ പ്രതി പിടിയില്‍.

അയല്‍വാസിയായ പ്രകാശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണവും പണവും കവരാനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ തങ്കമ്മയെ കാണാനില്ലായിരുന്നു. ഒറ്റക്കാണ് വീട്ടില്‍ ഇവർ താമസിച്ചു വന്നിരുന്നത്. മകളാണ് അമ്മയെ കാണാനില്ലെന്ന് പരാതി നല്‍കിയത്. തുടർന്ന് ചൊവ്വാഴ്ച കായലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈകാലുകള്‍ ബന്ധിച്ച്‌ മൃതദേഹം കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു.

അന്വേഷണത്തില്‍ പ്രകാശൻ ഗ്യാസ് സിലിണ്ടർ നന്നാക്കുന്നതിന് തങ്കമ്മയുടെ വീട്ടില്‍ എത്തിയെന്ന വിവരം പൊലീസിനു ലഭിച്ചു. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയും പ്രകാശനാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തുകയുമായിരുന്നു.

Content Highlight: content highlights:- Haripad elderly woman killed and strangled in a lake; Suspect arrested

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews