കൊല്ലം: (https://truevisionnews.com/) പടിഞ്ഞാറേ കല്ലടയില്‍ കല്യാണവീട്ടിലും പരിസരത്തും എട്ടംഗ സംഘത്തിന്റെ ഗുണ്ടാവിളയാട്ടം.
വാഹനങ്ങളുടെ അമിതവേഗത ചോദ്യം ചെയ്ത സഹോദരങ്ങളെ ക്രൂരമായി മർദ്ദിച്ച സംഘം, കല്യാണവീട്ടില്‍ അതിക്രമിച്ചു കയറി കണ്ണില്‍ക്കണ്ടതെല്ലാം അടിച്ചുതകർത്തു.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ആയിരുന്നു ആക്രമണം. തുറന്ന ജീപ്പിലും ബൈക്കുകളിലും എത്തിയ സംഘമാണ് കോട്ടയ്ക്കാട്ട് മുക്കില്‍ വെച്ച് എതിരെ ബൈക്കില്‍ വന്ന യുവാക്കളെ മർദിച്ചത്.
വാഹനങ്ങളുടെ മരണപ്പാച്ചില്‍ ചോദ്യം ചെയ്തതാണു സംഘത്തെ പ്രകോപിപ്പിച്ചത്. കമ്പി വടി, ഹെല്‍മറ്റ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്ക്ഗുരുതരമായി പരുക്കേറ്റ ശ്യാം രാജ്, ബിനു എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്ന് കോട്ടക്കുഴി മുക്കിലെ കല്ല്യാണ വീടിന്‍റെ മുന്നിലെത്തിയ സംഘം റോഡില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കുകള്‍ അടിച്ചു തകർത്തു. ശേഷം വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനല്‍ ചില്ലുകളും അടിച്ചു തകർത്തു. ഒരു മണിക്കൂറിലേറെ അക്രമി സംഘം സ്ഥലത്ത് ഭീതി നിറച്ചു.
കല്യാണവീട്ടില്‍ കയറി കണ്ണില്‍ കണ്ടതെല്ലാം അടിച്ചു തകർത്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.
Anti-social elements attack wedding house in Kollam.

