Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വേനല്‍ച്ചൂടിനെ തണുപ്പിക്കാൻ 'റോയല്‍ ഫലൂഡ'; ഇതാ എളുപ്പത്തില്‍ തയ്യാറാക്കാൻ ഒരു റെസിപ്പി

വേനല്‍ച്ചൂടിനെ തണുപ്പിക്കാൻ 'റോയല്‍ ഫലൂഡ'; ഇതാ എളുപ്പത്തില്‍ തയ്യാറാക്കാൻ ഒരു റെസിപ്പി

Truevisionnews 1 week ago

( www.truevisionnews.com ) വേനല്‍ച്ചൂടിനെ പ്രതിരോധിക്കാൻ തണുത്ത പാനീയങ്ങളും വിഭവങ്ങളും തേടി നമ്മള്‍ അലയാറുണ്ട്.

അത്തരത്തില്‍ കാഴ്ചയിലും രുചിയിലും ഒരുപോലെ നമ്മളെ ആകർഷിക്കുന്ന വിഭവമാണ് ഫലൂഡ. ഐസ്ക്രീം, പഴങ്ങള്‍, സേമിയ, കസകസ എന്നിവയുടെ അത്യപൂർവ്വമായ ഒത്തുചേരല്‍ ഓരോ സ്പൂണിലും ഒരു പുത്തൻ അനുഭവം നല്‍കുന്നു. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ 'കൂളിംഗ് വിഭവം' ഏറ്റവും രുചികരമായി എങ്ങനെ വീട്ടില്‍ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍:

പാല്‍: 1/2 ലിറ്റർ (നന്നായി തിളപ്പിച്ചു തണുപ്പിച്ചത്)

ഫലൂഡ സേമിയ: 1/2 കപ്പ്

കസകസ : 2 വലിയ സ്പൂണ്‍ (വെള്ളത്തില്‍ കുതിർത്തത്)

റോസ് സിറപ്പ്: 4-5 വലിയ സ്പൂണ്‍

വാനില ഐസ്ക്രീം: ആവശ്യത്തിന്

പഴങ്ങള്‍: ആപ്പിള്‍, മുന്തിരി, മാതളം, മാമ്പഴം (ചെറുതായി അരിഞ്ഞത്)

ഡ്രൈ ഫ്രൂട്ട്സ്: അണ്ടിപ്പരിപ്പ്, പിസ്ത, ബദാം (അരിഞ്ഞത്)

ജെല്ലി: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച്‌ സേമിയ വേവിച്ചെടുക്കുക. വെന്ത ശേഷം ചൂടുവെള്ളം കളഞ്ഞ് പച്ചവെള്ളത്തില്‍ ഒന്ന് കഴുകി വെക്കുക കസകസ അല്പം വെള്ളത്തില്‍ 15-20 മിനിറ്റ് കുതിർക്കാൻ വെക്കുക. ഇത് നന്നായി കുതിർന്നു വരുമ്പോള്‍ വെള്ളം ഊറ്റിക്കളയുക.

പാല്‍ തിളപ്പിച്ച്‌ കുറുകിയ ശേഷം ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഫ്രിഡ്ജില്‍ വെച്ച്‌ നന്നായി തണുപ്പിക്കുക. ഫലൂഡ സെറ്റ് ചെയ്യുക ഒരു നീളമുള്ള ഗ്ലാസ് എടുത്ത് താഴെ പറയുന്ന ക്രമത്തില്‍ ലെയറുകള്‍ ചെയ്യുക

ആദ്യം 1-2 സ്പൂണ്‍ റോസ് സിറപ്പ് ഒഴിക്കുക. അതിനു മുകളില്‍ 2 സ്പൂണ്‍ കസകസ ഇടുക. അടുത്തതായി വേവിച്ചു വെച്ചിരിക്കുന്ന സേമിയ ചേർക്കുക. ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന പഴങ്ങളും ജെല്ലിയും ചേർക്കാം. ഇതിലേക്ക് തണുപ്പിച്ചു വെച്ചിരിക്കുന്ന പാല്‍ ഒഴിക്കുക. ഏറ്റവും മുകളില്‍ ഒരു സ്കൂപ്പ് ഐസ്ക്രീം വെക്കുക. അവസാനമായി ഇതിനു മുകളില്‍ അല്പം റോസ് സിറപ്പും ഡ്രൈ ഫ്രൂട്ട്സും വിതറി അലങ്കരിക്കാം. രുചികരമായ ഫലൂഡ തയ്യാർ! ഇത് തയ്യാറാക്കിയ ഉടൻ തന്നെ തണുപ്പോടെ കഴിക്കാൻ ശ്രദ്ധിക്കുക.

'Royal Falooda' to cool down the summer heat; Here is an easy recipe to prepare

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews