Dailyhunt
വേങ്ങരയില്‍ പോര് മുറുകുന്നു; കെ.എം ഷാജിയുടെ ഫ്ലക്സിന് തീയിട്ടു, പിന്നില്‍ 'കലാപശ്രമം'

വേങ്ങരയില്‍ പോര് മുറുകുന്നു; കെ.എം ഷാജിയുടെ ഫ്ലക്സിന് തീയിട്ടു, പിന്നില്‍ 'കലാപശ്രമം'

Truevisionnews 3 weeks ago

ലപ്പുറം : (truevisionnews.com) മലപ്പുറം വേങ്ങര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ സംഘർഷഭരിതമായ നീക്കങ്ങള്‍.

യുഡിഎഫ് സ്ഥാനാർത്ഥി കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. സംഭവത്തില്‍ കോട്ടക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ ആട്ടീരിപ്പടി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്.

മനഃപൂർവ്വം നാശനഷ്ടങ്ങള്‍ വരുത്തുക, പ്രകോപനം സൃഷ്ടിച്ച്‌ കലാപത്തിന് ശ്രമിക്കുക, ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചേർത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടിക്ക് പകരം ഷാജി 2011-ല്‍ മണ്ഡലം രൂപീകരിച്ചത് മുതല്‍ മുസ്ലീം ലീഗ് കരുത്തൻ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായിരുന്ന വേങ്ങരയില്‍ ഇത്തവണ വലിയ മാറ്റമാണ് ലീഗ് വരുത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് പകരം കെ.എം. ഷാജിയെ കളത്തിലിറക്കി മണ്ഡലം നിലനിർത്താനാണ് യുഡിഎഫ് നീക്കം. ഷാജിയുടെ പ്രസംഗശൈലിയും യുവാക്കള്‍ക്കിടയിലുള്ള സ്വാധീനവും വോട്ടാകുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച്‌ കരുത്തുകാട്ടിയ സബാഹ് കുണ്ടുപുഴക്കലിനെയാണ് ഇത്തവണ ഇടതുമുന്നണി ഔദ്യോഗികമായി രംഗത്തിറക്കിയിരിക്കുന്നത്. വി.എൻ. ജയകൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി.

The fight intensifies in Vengara; KM Shaji's flux set on fire, 'terror attempt' behind it

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews