Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജയ്ക്ക് തിരിച്ചടി; ഭൂരിപക്ഷം തെളിയിക്കാനായില്ല, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

വിജയ്ക്ക് തിരിച്ചടി; ഭൂരിപക്ഷം തെളിയിക്കാനായില്ല, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

Truevisionnews 3 weeks ago

( www.truevisionnews.com ) സർക്കാർ രൂപീകരിക്കുന്നതില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ ടിവികെ. ഭൂരിപക്ഷം തെളിയിക്കാൻ 118 എംഎല്‍എമാരുടെ പിന്തുണ കത്ത് ആവശ്യമെന്ന് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ.

കത്ത് ലഭിച്ചാല്‍ സത്യപ്രതിജ്ഞയിലേക്ക് കടക്കാമെന്നും ഗവർണർ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു വന്ന ടിവികെയ്ക്ക് കേവലഭൂരിപക്ഷമായ 118ല്‍ എത്താൻ 10ഓളം സീറ്റുകളാണ് വേണ്ടിയിരുന്നത്. കോണ്‍ഗ്രസ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ കേവല ഭൂരിപക്ഷം 112 ആയി ഉയർന്നു. സർക്കാർ രൂപീകരിക്കുവാൻ 118 സീറ്റുകള്‍ ആവശ്യമാണെന്നിരിക്കെ 6 സീറ്റുകള്‍ കൂടി ലഭിച്ചാലേ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാനാകൂ.

അതേസമയം, കോണ്‍ഗ്രസിന് പുറമേ ഏതെങ്കിലും സ്വതന്ത്രർ ടിവികെയുടെ ഭാഗമാകുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വർഗീയ ശക്തികളെ സഖ്യത്തില്‍ നിന്നും മാറ്റി നിർത്തണമെന്ന നിബന്ധനയോട് കൂടിയായിരുന്നു കോണ്‍ഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് തമിഴ്നാട്ടിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തതെന്ന് ഡിഎംകെ കുറ്റപ്പെടുത്തി.

TVK fails to prove majority in forming government

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews