Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിവാദം ഒടുവില്‍ തിരുത്തല്‍!  ശ്രീനാരായണഗുരു സമാധി ദിനം അവധി തന്നെ, വിദ്യാഭ്യാസ കലണ്ടര്‍ പുതുക്കി

വിവാദം ഒടുവില്‍ തിരുത്തല്‍! ശ്രീനാരായണഗുരു സമാധി ദിനം അവധി തന്നെ, വിദ്യാഭ്യാസ കലണ്ടര്‍ പുതുക്കി

Truevisionnews 4 months ago

(https://truevisionnews.com/) ശ്രീനാരായണഗുരു സമാധി ദിനത്തോടനുബന്ധിച്ചുള്ള അവധി ഒഴിവാക്കിയ തീരുമാനം വിവാദമായതിന് പിന്നാലെ തിരുത്തലുമായി വിദ്യാഭ്യാസ വകുപ്പ്.

വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടറില്‍ സെപ്റ്റംബർ 21 പ്രവൃത്തി ദിവസമായി രേഖപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ഇതേത്തുടർന്ന് അടിയന്തരമായി വെബ്സൈറ്റിലെ കലണ്ടറില്‍ തിരുത്തല്‍ വരുത്തുകയും പുതുക്കിയ കലണ്ടറില്‍ സമാധി ദിനം അവധിയായി രേഖപ്പെടുത്തുകയും ചെയ്തു.

കലണ്ടറിലെ പിഴവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് തിരുത്തല്‍ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ വിശദീകരണം ലഭ്യമായിട്ടില്ല.

Content Highlight: Education Department revises decision on Sree Narayana Guru Samadhi Day, holiday

#Education Department#Sree Narayana Guru Samadhi Day#Holiday

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews