Dailyhunt
വോട്ട് രേഖപ്പെടുത്താം, ആത്മവിശ്വാസത്തോടെ; പോളിങ് സ്റ്റേഷനിലെ നടപടിക്രമങ്ങള്‍

വോട്ട് രേഖപ്പെടുത്താം, ആത്മവിശ്വാസത്തോടെ; പോളിങ് സ്റ്റേഷനിലെ നടപടിക്രമങ്ങള്‍

Truevisionnews 4 days ago

തിരുവനന്തപുരം: ( https://truevisionnews.com/)നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ സുതാര്യവും ലളിതവുമാണ്.

വരിയില്‍ നില്‍ക്കുന്നത് മുതല്‍ വോട്ട് രേഖപ്പെടുത്തുന്നത് വരെയുള്ള പ്രധാന ഘട്ടങ്ങള്‍ താഴെ പറയുന്നവയാണ്:

തിരിച്ചറിയല്‍ പരിശോധന: സമതിദായകര്‍ വരിയില്‍നിന്ന് പോളിങ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ ആദ്യത്തെ ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടറുടെ തിരിച്ചറിയല്‍ രേഖയും പരിശോധിച്ച്‌ ഉറപ്പുവരുത്തും.

മഷി അടയാളം: പരിശോധനക്ക് ശേഷം ഓഫീസര്‍ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുകയും വോട്ട് രേഖപ്പെടുത്താനുള്ള സ്ലിപ്പ് നല്‍കുകയും ചെയ്യും. ഈ ഘട്ടത്തില്‍ വോട്ടര്‍ രജിസ്റ്ററില്‍ ഒപ്പിടണം.

രണ്ടാംഘട്ട പരിശോധന: അടുത്ത ഓഫീസര്‍ വോട്ടറില്‍നിന്ന് സ്ലിപ്പ് സ്വീകരിക്കുകയും വിരലിലെ മഷി അടയാളം ഒരിക്കല്‍ കൂടി പരിശോധിക്കുകയും ചെയ്യും. വോട്ട് രേഖപ്പെടുത്തല്‍: വോട്ടിങ് കമ്പാര്‍ട്ട്മെന്റില്‍ പ്രവേശിച്ച്‌ വോട്ടര്‍ക്ക് തങ്ങള്‍ താല്‍പര്യപ്പെടുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്താം.

സ്ഥാനാര്‍ഥികളില്‍ ആരെയും താല്‍പര്യമില്ലാത്തവര്‍ക്ക് 'നോട്ട' (NOTA) എന്ന ഓപ്ഷന്‍ വോട്ടിങ് മെഷിന്റെ ഏറ്റവും താഴെ ലഭ്യമാണ്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ചുവന്ന ലൈറ്റ് തെളിയുകയും 'ബീപ്' ശബ്ദം കേള്‍ക്കുകയും ചെയ്യുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി ഉറപ്പിക്കാം.

മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണം

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പോളിങ് സ്റ്റേഷനകത്തേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. വോട്ടര്‍മാരുടെ സൗകര്യാര്‍ഥം ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സ്റ്റേഷനുകള്‍ക്ക് പുറത്ത് പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

You can cast your vote with confidence; Procedures at the polling station

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews