കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ടി. റനീഷിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്.
മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ സ്ഥാനാർത്ഥിയുടെ നേതൃത്വത്തില്‍ കിറ്റുകളും പണവും വിതരണം ചെയ്യുന്നു എന്ന് ആരോപിച്ചാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
ഭവന സന്ദർശന വേളയില്‍ വോട്ടർമാർക്ക് ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകളും പണവും വിതരണം ചെയ്തുവെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള പരിധിയില്‍ കൂടുതല്‍ തുക പ്രചാരണത്തിനായി ടി. റനീഷ് ചെലവഴിക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സമാനമായ രീതിയില്‍ ബിജെപി സ്ഥാനാർത്ഥികള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്ന് തൃശ്ശൂരിലും പരാതികള്‍ ഉയർന്നിട്ടുണ്ട്. അവിടെ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റില്‍ നിന്ന് ഇലക്ഷൻ സ്ക്വാഡ് കിറ്റുകള്‍ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. പത്രികയിലെ തടസ്സങ്ങള്‍: നേരത്തെ പത്രിക സമർപ്പണ വേളയില്‍ നോട്ടറിയുടെ ഒപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവുകള്‍ കാരണം ടി. റനീഷിന്റെ പത്രിക തള്ളപ്പെടുമെന്ന സാഹചര്യം ഉണ്ടായെങ്കിലും അവസാന നിമിഷം ഇത് പരിഹരിച്ചിരുന്നു.
Complaint filed with Election Commission against BJP candidate in Kozhikode South constituency

