Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
8th Pay Commission: പെൻഷൻ ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാം, ശമ്പളത്തിലും വൻ വര്‍ധനവ്

8th Pay Commission: പെൻഷൻ ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാം, ശമ്പളത്തിലും വൻ വര്‍ധനവ്

TV9 Malayalam 2 weeks ago

ന്ത്യയിലെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പളപരിഷ്കരണം.

ജനുവരിയില്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും റിപ്പോർട്ട് സമർപ്പിച്ച്‌ ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ അടുത്ത വർഷം വരെ സമയമെടുത്തേക്കുമെന്നാണ് വിവരം. നിലവില്‍ ജീവനക്കാരുടെ വിവിധ സംഘടനകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ കമ്മീഷനെ അറിയിക്കുകയാണ്. അടിസ്ഥാന ശമ്പളം, പെൻഷൻ, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയ കാര്യങ്ങളിലാണ് ജീവനക്കാർ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

പെൻഷൻ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം

കമ്മീഷന് മുമ്പില്‍ സമർപ്പിച്ച ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനം പെൻഷനാണ്. തങ്ങള്‍ക്ക് അനുയോജ്യമായ പെൻഷന പദ്ധതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജീവനക്കാർക്ക് നല്‍കണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടാല്‍, ജീവനക്കാർക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച്‌ പഴയ പെൻഷൻ പദ്ധതി (OPS), ദേശീയ പെൻഷൻ സംവിധാനം (NPS), ഏകീകൃത പെൻഷൻ പദ്ധതി (UPS) എന്നിവയില്‍ ഒന്ന് തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും.

ഇത് സംബന്ധിച്ച്‌ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, പെൻഷൻ ഫ്ലെക്സിബിലിറ്റി-യെക്കുറിച്ചുള്ള ചർച്ചകള്‍ കൂടുതല്‍ സജീവമായിട്ടുണ്ടെന്ന് ജീവനക്കാരുടെ പ്രതിനിധികള്‍ പറയുന്നു. ചർച്ചകള്‍ പോസിറ്റീവായി തുടരുകയാണെങ്കില്‍, അടുത്ത രണ്ടോ നാലോ മാസത്തിനുള്ളില്‍ ചില നീക്കങ്ങള്‍ ഉണ്ടാകുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ പ്രതീക്ഷിക്കുന്നു.

പെൻഷൻ പദ്ധതികളും ആവശ്യങ്ങളും

പഴയ പെൻഷൻ പദ്ധതി (OPS - Old Pension Scheme): ജീവനക്കാരൻ അവസാനമായി വാങ്ങിയ ശമ്പളത്തിന്റെയും ഡി.എയുടെയും അടിസ്ഥാനത്തില്‍ കൃത്യമായ ഒരു തുക പെൻഷനായി ഉറപ്പുനല്‍കുന്നതാണ് ഈ പദ്ധതി. ഭാവിയില്‍ എത്ര തുക ലഭിക്കുമെന്ന് കൃത്യമായ ഉറപ്പുള്ളതിനാല്‍ ജീവനക്കാർക്കിടയില്‍ ഇതിന് വലിയ പിന്തുണയുണ്ട്.

ദേശീയ പെൻഷൻ പദ്ധതി (NPS - National Pension System): 2004 ജനുവരി 1-ന് ശേഷം സർവീസില്‍ കയറിയ ജീവനക്കാർ നിലവില്‍ ഇതിന്റെ പരിധിയിലാണ്. ഇത് ഓഹരി വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പെൻഷൻ തുക നിശ്ചയിക്കപ്പെടുക. ഇതിലെ അനിശ്ചിതത്വമാണ് ജീവനക്കാരുടെ പ്രധാന ആശങ്ക.

യൂണിഫൈഡ് പെൻഷൻ പദ്ധതി (UPS - Unified Pension Scheme): എൻ.പി.എസിന്റെയും ഒ.പി.എസിന്റെയും ഗുണങ്ങള്‍ ചേർത്തുകൊണ്ട് സർക്കാർ അടുത്തിടെ അവതരിപ്പിച്ച പദ്ധതിയാണിത്. ഇതില്‍ വിഹിതം അടയ്ക്കേണ്ടതുണ്ടെങ്കിലും ഒരു നിശ്ചിത തുക പെൻഷൻ ഉറപ്പുനല്‍കുന്നുണ്ട്.

ഈ മൂന്ന് പദ്ധതികളില്‍ ഏതാണ് തങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമെന്ന് വ്യക്തിപരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തിരഞ്ഞെടുക്കാൻ ജീവനക്കാരെ അനുവദിക്കണമെന്നാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി (NC-JCM) ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

English Summary:

8th Pay Commission Upates, Unions and pensioner groups urging the government to allow central government employees to choose between the Old Pension Scheme (OPS), National Pension System (NPS), and Unified Pension Scheme (UPS). Supporters of the proposal argue that different employees have different retirement needs and should have the flexibility to select a pension model that best suits their financial goals.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam