Dailyhunt
Akhil Marar: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അനുഗ്രഹം തേടി അഖില്‍ മാരാര്‍; സ്‌ക്രീൻഷോട്ടുകള്‍ വൈറല്‍

Akhil Marar: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അനുഗ്രഹം തേടി അഖില്‍ മാരാര്‍; സ്‌ക്രീൻഷോട്ടുകള്‍ വൈറല്‍

TV9 Malayalam 1 week ago

കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും സംവിധായകനുമായ അഖില്‍ മാരാർക്ക് ആശംസകള്‍ നേർന്ന് മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും.

ഇരുവരുമായി നടത്തിയ വാട്‌സ്‌ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടുകള്‍ അഖില്‍ മാരാർ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്.

മമ്മൂട്ടിയോട് വോട്ട് അഭ്യർഥിച്ച്‌ അഖില്‍

തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ കൂടിയായ മമ്മൂട്ടിയോട് നേരിട്ടാണ് അഖില്‍ മാരാർ വോട്ട് അഭ്യർഥിച്ചത്. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണം. നിശബ്ദരാക്കപ്പെട്ട ജനതയുടെ നാവായി മാറണം. പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കണം. എന്നെ അനുഗ്രഹിക്കണം, എനിക്കൊരു വോട്ട് നല്‍കണം, എന്നായിരുന്നു അഖിലിന്റെ സന്ദേശം. ഇതിന് ബെസ്റ്റ് വിഷസ് എന്ന് മമ്മൂട്ടി മറുപടി നല്‍കി.

സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മാർച്ച്‌ 16-ന് തന്നെ അഖില്‍ മോഹൻലാലിനും സന്ദേശം അയച്ചിരുന്നു. "ലാലേട്ടാ അനുഗ്രഹിക്കണം, ജനവിധി തേടിയുള്ള മറ്റൊരു മത്സരം" എന്ന സന്ദേശത്തിന് "സ്‌നേഹവും പ്രാർഥനയും" എന്നാണ് മോഹൻലാല്‍ പ്രതികരിച്ചത്. മലയാളത്തിന്റെ പ്രിയതാരങ്ങളുടെ ഈ പിന്തുണ തനിക്ക് വലിയ ആവേശമാണ് നല്‍കുന്നതെന്ന് അഖില്‍ മാരാർ കുറിച്ചു. "ഒരായിരം സ്‌നേഹം ലാലേട്ടാ.. ഒരായിരം സ്‌നേഹം മമ്മൂക്കാ" എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്.

കിറ്റെക്സ് ഗ്രൂപ്പിന്റെ രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20 എൻഡിഎ സഖ്യത്തിന്റെ ഭാഗമായതോടെയാണ് അഖില്‍ മാരാർ തൃക്കാക്കരയില്‍ സ്ഥാനാർഥിയായത്. മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി നടക്കുന്നത്. ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാർത്ഥി. എല്‍ഡിഎഫിന്റെ സ്ഥാനാർത്ഥി പുഷ്പ ദാസാണ്. സിനിമ-സോഷ്യല്‍ മീഡിയ രംഗത്തെ സ്വാധീനം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് അഖില്‍ മാരാർ. വോട്ടെടുപ്പ് ദിനം അടുത്തതോടെ താരങ്ങളുടെ ആശംസകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam