Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അല്ലൂരി സീതാരാമ രാജു വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

അല്ലൂരി സീതാരാമ രാജു വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

TV9 Malayalam 3 weeks ago

വിജയപുരം : ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വിമാനത്താവളം നാടിന് സമർപ്പിച്ചത്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവന് കല്യാണ് , വ്യോമയാന മന്ത്രി കിഞ്ചറപു രാംമോഹന് നായിഡു, മറ്റ് കേന്ദ്ര, സംസ്ഥാന മന്ത്രിമാര് എന്നിവര് ഉദ്ഘാടന ചടങ്ങില് പങ്കെടുത്തു.

ഏകദേശം 4,727 കോടി രൂപ ചെലവില്‍ നിർമ്മിച്ച ഭോഗാപുരം അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി മോദി ടെർമിനല്‍ കെട്ടിടം സന്ദർശിക്കുകയും അത്യാധുനിക സൗകര്യങ്ങള്‍ സന്ദർശിക്കുകയും ചെയ്തു. ചെക്ക് ഇന് ഹാളിന്റെ അത്യാധുനിക സവിശേഷതകള്, യാത്രാസൗകര്യങ്ങള്, വിമാനത്താവളത്തിലെ നൂതന സാങ്കേതികവിദ്യകള് എന്നിവയെക്കുറിച്ച്‌ ജിഎംആര് പ്രതിനിധികള് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എയര് പോര് ട്ട് മാസ്റ്റര് പ്ലാന് , ഏവിയേഷന് ഹബ്ബ്, വ്യോമയാന വിദ്യാഭ്യാസ മാതൃകകള് എന്നിവയും മോദി പരിശോധിച്ചു.

വിമാനത്താവള പരിസരത്ത് ഗോത്രവർഗ കലാകാരന്മാർ അവതരിപ്പിച്ച പരമ്പരാഗത തെംസ നൃത്തമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ആയിരക്കണക്കിന് കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തത്തിന് സാക്ഷ്യം വഹിച്ചതില്‍ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിച്ചു. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി മോദി ഏകദേശം 17,912 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. തുടര് ന്ന് ഓപ്പണ് ടോപ്പ് ജീപ്പില് പൊതുയോഗ വേദിയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. വടക്കൻ ആന്ധ്രയുടെ വികസനത്തില്‍ ഭോഗപുരം അന്താരാഷ്ട്ര വിമാനത്താവളം സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് സർക്കാരിന് ഉറപ്പുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam